ജാലകം

ജാലകം

Tuesday 23 July 2013

ഒറ്റ മൈന...




നിങ്ങളുടെ വീട്ടുമുറ്റത്തും വരാറുണ്ടാവും
ഒറ്റമൈന......

തീര്‍ച്ചയായും
അവളെ ആട്ടിപായിപ്പിക്കണം.
കവര്‍ച്ചകാരിയാണല്ലോ?
ഒരു ദിവസത്തെ സന്തോഷം മുഴുവന്‍
അവള്‍
കവര്‍ന്നെടുത്തല്ലോ.

മകന്‍റെ കാലുകളില്‍
നീ
ചുട്ടുപഴുപ്പിച്ച ചട്ടുകം
അപ്പോഴും ചിത്രം വരയ്ക്കുന്നുണ്ടാവാം

തെരുവില്‍
നിന്‍റെ
സഹോദരി നഗ്നമാകുന്നുണ്ടാവാം 

അയല്‍ക്കാരന്‍
ഇന്നും
പട്ടിണിയായിരിക്കാം..

അവളെ
ഒരിക്കലും
വെറുതെ വിടരുത്
എല്ലാറ്റിനും
കാരണം
അവളാണ്
ഒറ്റമൈന..

22 comments:

  1. പാവമെന്തു പിഴച്ചു.?

    കവിത കൊള്ളാം.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഒറ്റ മൈനകളില്‍ കുറ്റം ചാരി ...സമൂഹത്തില്‍ നിന്നും നാം അകലുകയാണ്..പ്രതികരിക്കാന്‍ ഭയക്കുന്ന തലമുറ ആരെയെല്ലാമോ പഴി ചൊല്ലി മാറി നില്‍ക്കുന്നു.. നിങ്ങള്‍ ഇറങ്ങി വരിക ...നിങ്ങളുടെ ഇടങ്ങള്‍ ഇന്നും ശൂന്യമാ

      Delete
  2. Replies
    1. ഒറ്റ മൈനയെ കണ്ടാല്‍ സന്തോഷമുണ്ടാകിലെന്നു വിശ്വാസം...

      Delete
  3. ആഹാ അത് നന്നായി
    കുറ്റം ചുമത്താൻ നമ്മള്ക്ക്
    ആരേലും വേണമല്ലോ :)

    ReplyDelete
    Replies
    1. അങ്ങനെയാണ് പൈമ... ആരെയൊക്കെയോ പഴിചാരി. നാം കര്‍ത്തവ്യങ്ങളില്‍ നിന്നും ഓടിയൊളിക്കുന്നു

      Delete
  4. നല്ലവരായ നാം...എല്ലാ കുറ്റവും മൈനക്കിരിക്കട്ടെ ...നന്നായി ഈ പ്രതിഷേധ വരികള്‍

    ReplyDelete
  5. കാരണം
    അവളാണ്
    ഒറ്റമൈന..
    :(

    ReplyDelete
  6. നല്ല ആക്ഷേപ ഹാസ്യം .......നമ്മളങ്ങനെയാണ് എല്ലാത്തിനും എന്തെങ്കിലും കാരണം കണ്ടുപിടിയ്ക്കും .

    ReplyDelete
    Replies
    1. നമ്മുടെ ആ കാരണങ്ങളിലൂടെ പലതും രക്ഷപ്പെട്ടു പോകുന്നു

      Delete
  7. അത് പുതിയ ഒരു അറിവാണ്.. ഒറ്റ മൈനയെ കണ്ടാല്‍ സന്തോഷം ഉണ്ടാവില്ല എന്നത്. മൈനകള്‍ക്കു പോലും നാട്ടില്‍ ഒറ്റയ്ക്ക് നടക്കാന്‍ ഇപ്പൊ പേടിയാ. പീഡനം എവിടുന്നാ വരുന്നത് എന്ന് പറയാന്‍ പറ്റില്ലാലോ.

    ReplyDelete
  8. കുറ്റങ്ങള്‍ ഏറ്റുവാങ്ങാന്‍ ഒറ്റമൈനയുടെ ജീവിതം പിന്നെയും ബാക്കി....

    ReplyDelete
  9. "nashicha manushyar kaarnam njaan ottakkayii..." : otta myna

    ReplyDelete
  10. ഒരു നാടൻ മിത്തിനെ കൂട്ടുപിടിച്ചു പോലും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്ന ലോകം. ഞാനുമുണ്ടല്ലോ അതിൽ:(

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ഗൗരീന്ദ്ര15 January 2015 at 04:27

    സ്വന്തം കുറ്റം മറച്ചു വയ്ക്കാൻ ഒരു മൈനക്ക് പോലും പഴി...

    സമൂഹത്തിന്റെ വീക്ഷണം!! നന്നയിട്ടുദ്..

    എഴുത്ത് തുടരുക...

    ആശംസകൾ.....

    ReplyDelete