ജാലകം

ജാലകം

Thursday 4 April 2013

ഇടവഴിയില്‍ തനിയെ....

1.

പറിച്ചെടുക്കുമ്പോള്‍ മഷിതണ്ടുകള്‍
ഒരിക്കലും കരയാറുണ്ടായിരുന്നില്ല
പേടിച്ചരണ്ട തൊട്ടാവാടികള്‍
കണ്ണുകളടക്കും..
ഒരൊറ്റചവിട്ട് 
ഭയം കൂമ്പിവാടി നില്‍ക്കും.



ചവിട്ടി തെറുപ്പിച്ച ഭയം 

പിറകില്‍നിന്നു തോണ്ടിവിളിക്കുന്നു.
ആ വളവിനപ്പറുത്തു
എന്നെയും കാത്ത് 
ഒരു പ്രാന്തന്‍നായോ
ഒരു വട്ടന്‍ കുമാരനോ
പതുങ്ങിയിരിപ്പുണ്ടാകാം..
സൈഡ് പൊട്ടിയ സ്ലേറ്റില്‍
മുറുകെപിടിച്ചു ഞാന്‍ ...



2.

    ഇന്ന് 
    മഷിത്തണ്ടുകളും,തൊട്ടാവാടിയുമില്ല
    ഭയവും
    ആ വളവിനപ്പുറത്തു
    ഓര്‍മ്മകളുണ്ടായിരിക്കും.
    വക്കുപൊട്ടിയ ആകാശവും
    ചിതലരിച്ച ഭൂമിയും
    കഥ പറഞ്ഞിരിക്കയാവും.
    
3.
    ഞാനടിച്ചമര്‍ത്തപ്പെട്ടവനല്ല
    എങ്കിലും
    എന്‍റെ
    പ്രണയത്തിന്
    ഇരുട്ടിന്‍റെ 
    നിറമാണ്.

    




14 comments:

  1. ഇന്നിന്റെ, കാലഘട്ടത്തിന്റെ നിറം. ഇരുട്ട്..പ്രണയത്തിനു മാത്രമല്ല ആ നിറം..

    ReplyDelete
    Replies
    1. അതേ നവാസ്ക്ക ആ നിറം പടര്‍ന്നു കൊണ്ടിരിക്കുന്നു

      Delete
  2. ഇരുള്‍നിറപ്രണയം
    വെളിച്ചപ്പെടാന്‍ ഭയമാണോ?

    ReplyDelete
    Replies
    1. വെളിച്ചപ്പെടാന്‍ ഭയമില്ലാത്തതിനാലാണ് അതിനു കറുപ്പ് നിറമേകിയതവര്‍

      Delete
  3. സൈഡ് പൊട്ടിയ സ്ലേറ്റില്‍
    മുറുകെപിടിച്ചു ഞാന്‍ ...

    ഞാനും.. ഇതു പോലെ പണ്ട്..

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഒരുപാട് നടന്നിട്ടുണ്ട് ഞാനും

      Delete
  4. ഇതുപോലെ എവിടെയോക്കെയോ ഒരു ബാല്യം പേടിച്ചു വിറക്കുന്നുണ്ട്‌. കാലമിത്ര ഓടിയിട്ടും വിറയലൊട്ടും മാറാതെ പാസ്പോര്ട്ടിലെ വിസ കാലാവധി പരതുകയാണ്. അവിടെ, അവന്റെ പ്രണയവും ജീവിതവും കൂടുതൽ ഇരുണ്ടാതാകുന്നു. പിടച്ചിലുണ്ട് ബാക്കി, അന്ന് മൊത്തം ലോകവും അവന് വെട്ടമാകും. മരണം കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചവന്റെ ഹര്ഷം.!

    ReplyDelete
    Replies
    1. അങ്ങനെ വിറച്ചിരിക്കുന്ന ബാല്യങ്ങളിലൂടെ ഇന്നുകള്‍ അറിയാതെ നടന്നു പോകുന്നു

      Delete