...ഒരു നിഴലു പോലെ അവള്‍ ഒഴിഞ്ഞു മാറി...പിന്നെയും വന്നു.... ...കഥയായി....കവിതയായി....അന്നവള്‍ സ്വപ്നമായിരുന്നു...ഭ്രാന്തന് സ്വപ്നത്തിന്റെ ശേഷിപ്പുകളുമായി ഞങ്ങളിന്നു ഈ ചെറ്റപൊരയില് ഒരു living in relationship ലാണ്......
Thursday, 28 March 2013
Saturday, 23 March 2013
കണ്ണുകള്‍ ചുവന്നിട്ടുണ്ടായിരുന്നു
കണ്ണുകള്‍ വളരെ വേഗം സഞ്ചരിക്കുകയാണ്, കാലുകള്‍ പുറകെയും.. കാഴ്ചകള്‍ക്കൊപ്പം ഓടിയെത്താന്‍ വിഷമിക്കുകയാണ് പാവം അവന്‍..,..
കറുപ്പും വെളുപ്പും ആനന്ദപൂര്‍വ്വം നൃത്തമാടുകയാണ്. ചതുരംഗകളത്തിലെ നിര്‍ജീവമായ പടയാളികള്‍ക്കു പകരം ആയുധസജ്ജരായ പടക്കൂട്ടങ്ങള്‍. അശ്വാരൂഢന്‍മാരും ആനയും മന്ത്രിയും.. എല്ലാവരും തയ്യാറായി നില്‍ക്കുകയാണ്. യുദ്ധം വഴിതേടി കൊണ്ടിരിക്കുന്നു..
രാജാവിനെ മാത്രം കാണാനില്ല. വരുമായിരിക്കും, ഭീരുവായ രാജാവിന്‍റെ പടയാളികളല്ലവര്‍..,.കണ്ണുകളില്‍ പോരാട്ടവീര്യത്തിന്‍റെ തീക്ഷണതയുണ്ട്.. അവരുടെ പടനായകന്‍ ഞാനാണോ? ഉയര്‍ന്നു പൊങ്ങിയ വയറിനെ ഒരു ശ്വാസം കൊണ്ടു ഞാനുള്ളിലാക്കി.
കാഴ്ച കാണിച്ച ലോകത്തിലെത്താതെ പിന്തിരിഞ്ഞോടിയാലോ?... കാലുകള്‍ അനുസരിക്കുന്നില്ല, ആ യുദ്ധമുഖം ലക്ഷ്യമാക്കി ഓടി കൊണ്ടിരിക്കുന്നു.മനസ്സും ശരീരവും ഒരു ബിന്ദുവില്‍ നിന്നും വ്യത്യസ്ഥ ദ്രുവങ്ങളിലേക്ക് വേര്‍പിരിയുക. എന്നിലേക്ക് ഭയം ഓടിയെത്തുകയാണ്. ബെന്യാമിന്‍ ഓര്‍മ്മപ്പെടുത്തിയതുപ്പോലെ "അവന്‍റെ നിസ്സഹായവസ്ഥയില്‍ മനുഷ്യന്‍ എത്ര അധീരനായി പോകുന്നു..
നീ വേശ്യയെ കണ്ടിട്ടുണ്ടോ?... അശരീരിയാണോ? കണ്ണുകള്‍ക്കു മുന്നിലെത്തിയ കറുപ്പുനിറം യുദ്ധത്തിന്‍റെ നിറമാകുന്നതെങ്ങനെ. യുദ്ധത്തിന്‍റെ ഇടം നിശബ്ദതയുടേതു കൂടിയല്ലേ.
അവിടെ മനുഷ്യന്‍റെ ശബ്ദങ്ങള്‍ മ്യൂട്ട് ചെയ്യപ്പെടുന്നു. വെടിയൊച്ചകള്‍ക്കിടയില്‍ ചിലപ്പോള്‍ സമാധാനത്തിന്‍റെ നിലവിളി കേള്‍ക്കാം.. പതുക്കെ അവയും അപ്രത്യക്ഷരാകും.അവസാന നാളുകളില്‍ അവര്‍ക്ക് തിരിച്ചു വരണമല്ലോ!
കാതുകളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടു ചോദ്യം ആവര്‍ത്തിക്കപെടുകയാണ് "നീ വേശ്യയെ കണ്ടിട്ടുണ്ടോ?"
"പ്രണയിച്ചിട്ടുണ്ട്"....
എല്ലാവരും ചിരിക്കുകയായിരുന്നു ഞാനും,മാഷും, അവളുമൊഴികെ..
അവളുടെ കണ്ണുകള്‍ ചുവന്നിട്ടുണ്ടായിരുന്നു..
അവള്ക്കുമറിയില്ലേ പുനത്തിലിന്‍റെ വേശ്യയെ.. ധര്‍മ്മവും കര്‍മ്മവും തിരിച്ചറിയാന്‍ കഴിയാത്ത മറ്റു ശിഷ്യര്‍ക്ക്മുന്നില്‍ ഗുരുവിനോട് ഉറക്കെ ദൃഡസ്വരത്തില്‍ ഞാനൊരു അഭിസാരികയാവാന്‍ പോകുന്നുവെന്നു പറഞ്ഞ കുഞ്ഞിക്കായുടെ ആ സുന്ദരിയെ.. പ്രണയനാളുകളില്‍ ലൈബ്രറിയിലെ ഒഴിഞ്ഞമൂലയില്‍ നമുക്ക് കൂട്ടിരുന്നവള്‍.
Wednesday, 20 March 2013
രമണന്‍ രണ്ടാമന്‍ ,.. വായന
രമണന്‍ രണ്ടാമന്‍
നോവല്‍
എം കെ ഖരീം.
ബാബമാരുടെ ലിംഗം തിരയുമ്പോള്‍ വിശ്വാസവും അവിശ്വാസവും , സാംസ്കാരിക അധിനിവേശം വരുമ്പോള്‍ വായനക്കാരനും നോവലിസ്റ്റും എല്ലാം ഒരു വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടത് തന്നെ. ചിന്തകളുടെ പ്രവാഹം നൂറ്റി മുപ്പത്തി നാല് പേജുള്ള ഈ ചെറിയ നോവല്‍ എനിക്ക് ഒറ്റയിരുപ്പില്‍ വായിക്കുന്നതിനെ തടയിട്ടു എന്നുള്ളത് ഒരു സത്യമാണ്. അതു ഒരു പോരായ്മയായി വേണമെങ്കില്‍ നിങ്ങള്‍ക്ക് ചൂണ്ടികാണിക്കാം. വായനക്കാരന്‍റെ മൃദുല വികാരങ്ങളെ സന്തോഷിപ്പിക്കാനുതകുന്ന വിധത്തില്‍ രചനകളെ രൂപപ്പെടുത്തിയാല്‍ എഴുത്തുകാരന്‍ ഭീകരമായ കീഴടങ്ങലിനു വിധേയനാകും. ഏഴുത്തുകാരന്‍ പരമമായ സ്വാതന്ത്രം തേടുകയാണ്. ഖരീം ആ സ്വാതന്ത്രത്തെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി എന്നു വേണം പറയാന്‍.,.
രമണന്‍മാര്‍ എന്നും പുനര്‍വായനക്ക് വിധേയരായി കൊണ്ടിരിക്കും, ചങ്ങമ്പുഴ ഒരു ആരംഭമാണ്,.വായനയിലൂടെ നമ്മളും ആ വഴികളില്‍ കൂടി കാലവും ദേശവും മറന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ദിശാഫലകങ്ങളായി വഴിവക്കില്‍ ഖരീമുമാരും..
നോവല്‍
എം കെ ഖരീം.
മുഖപുസ്തകങ്ങളിലെ
കുറിപ്പുകള്‍ വായിച്ചു അപ്പോള്‍ മനസ്സില്‍ തോന്നുന്ന ഒരു കമന്‍റുമിട്ടു
രക്ഷപ്പെടുന്ന താല്‍ക്കാലിക പ്രതിഭാസം നോവല്‍വായനയില്‍ നടക്കുകയില്ലല്ലോ? ഓരോ
വാക്കുകളും മറ്റൊന്നിലേക്ക് തുറന്നു
തരുന്ന വഴികളും അതോടൊപ്പംതന്നെ വേറൊന്നിന്‍റെ
തുടര്‍ച്ചയുമാകുമ്പോള്‍ പ്രത്യേകിച്ചും. വിലകൂടിയ വാക്കുകള്‍ വിളക്കി ചേര്‍ത്ത്
അക്കാദമിക് പണ്ഡിതന്‍മാര്‍ ഇവനെ ഏറ്റെടുക്കും മുന്‍പ് നമുക്ക് വായിക്കാം.
എം കെ ഖരീം അദ്ദേഹത്തിന്‍റെ ഒരു നോവലും
ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. എന്ത് വായിക്കണം എന്നു പോലും വേറൊരാള്‍
തിരുമാനിക്കുന്ന കാലത്ത് എഴുത്തുകാര്‍ തങ്ങളുടെ വെളിച്ചം കാണാത്ത സൃഷ്ടികള്‍ക്കുള്ളില്‍
ചിതല്‍ പുറ്റുകളായും മാറിയിട്ടുണ്ട്. ഫേസ്ബുക്ക് പരിചയപ്പെടുത്തിയ
എഴുത്തുക്കാരന്‍റെ രചന മറ്റു ‘പ്രമുഖ’ നോവലുകളെക്കാള്‍ മുന്‍പേ എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചതും എന്നിലെ ഒരു
റിബലായിരിക്കണം.. ‘രമണന്‍ രണ്ടാമന്‍’ പേരില്‍ തന്നെ മരണത്തിന്റെ ഗന്ധമുള്ള പ്രണയം
അലയുന്നില്ലേ? അങ്ങനെ ഒരു നാമകരണം ചെയ്തത് തിരിച്ചറിയപ്പെടാന്‍ വേണ്ടി മാത്രം
എന്നു പറയുന്ന നോവലിസ്റ്റ് തന്നെ പ്രണയിക്കുക എന്നത് നുണയാണെന്നും പ്രണയത്തിലാകുക എന്നതാണ്
സത്യമെന്നും പ്രണയത്തിലാവുന്നതോടെ നാം എല്ലാത്തരം മലിനതകളില്‍ നിന്നുള്ള മോചനം തേടുമെന്നും ഓര്‍മ്മിപ്പിക്കുന്നു...
ജാവേദും മീരയും അല്ലെങ്കില്‍ ജാവേദും
സാവിത്രിയും തമ്മിലുള്ള സംവാദം മാത്രമല്ല അവന്‍റെ കഥാപാത്രങ്ങളായ വേണുവും ആതിരയും
തമ്മില്‍ ഗ്ലാഡിനും എലിസബത്തും തമ്മില്‍..,... ജീവിതങ്ങളിലെ പ്രണയങ്ങള്‍.., രക്തസാക്ഷിത്വം. അവരോടൊപ്പം ഭ്രാന്തമായ ലോകത്ത് അലറുന്ന
അപരനെ തിരിച്ചറിയാനാവാതെ അവന്‍ ജാവേദ്..,.വേണുവും ആതിരയും ഗ്ലാഡിനും ചിന്തകളില്‍ അവനോട് തര്‍ക്കിക്കുന്നു
സ്വപ്നങ്ങളില്‍ കൂട്ടു കിടക്കുന്നു.. നോവലിലൂടെ സഞ്ചരിക്കുമ്പോള്‍ നമുക്ക് പിന്തിരിഞ്ഞു നോക്കിയേ പറ്റൂ പ്രണയം അത്രക്കുമേല്‍ തീവ്രമാണ് ജീവിതവും...
കഥയിലെ നായകനെ ഖരീം വിശേഷിപ്പിക്കുന്നത് 'മുറിവേറ്റപക്ഷി' എന്നാണ്, "ഉണങ്ങാത്ത വ്രണവുമായി നടക്കുന്നവന്‍,ആ വ്രണത്തിലാണ് എഴുത്ത്, അതില്ലെങ്കില്‍ പിന്നെ മരവിപ്പ്.എഴുതാതിരിക്കുകയെന്നാല്‍ മരിച്ചു പോകുക എന്നുതന്നെ". ജാവേദും ഖരീമും ഒന്നുതന്നെയല്ലേ നാം സംശയിച്ചു പോകും .. "പെണ്ണിനെ അടിമയാക്കുന്നതല്ല പ്രണയം,നിന്‍റെയൊക്കെ പ്രണയത്തിന് നാപ്കിന്‍റെ വിലപോലും ഞാന്‍ തരില്ല" സരയുവിന്‍റെ കാര്‍ക്കിച്ചു തുപ്പല്‍ ആരുടെയെല്ലാം മുഖത്താണ് ചെന്നു പതിക്കുന്നത്.
ബാബമാരുടെ ലിംഗം തിരയുമ്പോള്‍ വിശ്വാസവും അവിശ്വാസവും , സാംസ്കാരിക അധിനിവേശം വരുമ്പോള്‍ വായനക്കാരനും നോവലിസ്റ്റും എല്ലാം ഒരു വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടത് തന്നെ. ചിന്തകളുടെ പ്രവാഹം നൂറ്റി മുപ്പത്തി നാല് പേജുള്ള ഈ ചെറിയ നോവല്‍ എനിക്ക് ഒറ്റയിരുപ്പില്‍ വായിക്കുന്നതിനെ തടയിട്ടു എന്നുള്ളത് ഒരു സത്യമാണ്. അതു ഒരു പോരായ്മയായി വേണമെങ്കില്‍ നിങ്ങള്‍ക്ക് ചൂണ്ടികാണിക്കാം. വായനക്കാരന്‍റെ മൃദുല വികാരങ്ങളെ സന്തോഷിപ്പിക്കാനുതകുന്ന വിധത്തില്‍ രചനകളെ രൂപപ്പെടുത്തിയാല്‍ എഴുത്തുകാരന്‍ ഭീകരമായ കീഴടങ്ങലിനു വിധേയനാകും. ഏഴുത്തുകാരന്‍ പരമമായ സ്വാതന്ത്രം തേടുകയാണ്. ഖരീം ആ സ്വാതന്ത്രത്തെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി എന്നു വേണം പറയാന്‍.,.
രമണന്‍മാര്‍ എന്നും പുനര്‍വായനക്ക് വിധേയരായി കൊണ്ടിരിക്കും, ചങ്ങമ്പുഴ ഒരു ആരംഭമാണ്,.വായനയിലൂടെ നമ്മളും ആ വഴികളില്‍ കൂടി കാലവും ദേശവും മറന്നു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ദിശാഫലകങ്ങളായി വഴിവക്കില്‍ ഖരീമുമാരും..
Sunday, 17 March 2013
അവളില്ല... വരകളും ......
ഓഖ എറണാകുളം എക്സ്പ്രസ്സ് ഗോവയിലെത്താറായി,.... കൊങ്കണുകളിലെ പുലര്‍ച്ചകള്‍ നേരത്തെ ഉടുത്തൊരുങ്ങി വരും.... സജിയും ടീമും എയര്‍ഫോഴ്സുകാരന്‍ തന്ന മിലിട്ടറിസാധനം മിക്സ് ചെയ്യുന്നതിലെ തിരക്കിലാണ്.... പുറത്തെ തണുത്ത കാറ്റിന്‍റെ തണുപ്പ് ഒഴിവാക്കാന്‍ അവന്‍ ഉള്ളിലേക്ക് വലിഞ്ഞു..... "എടാ ഗോപാ നിനക്ക് വേണ്ടേ സൊയമ്പന്‍ സാധനമാടാ."....
വൃത്തിക്കെട്ട നാറ്റം ഓക്കാനം വന്നു,..
കറുത്ത മഷികളും വരകളുമായിരുന്നു ഇപ്പോള്‍ ഞാന്‍,........ ചായകൂട്ടിലെ ചിത്രകാരനെ അവള്‍ക്കു വേണ്ട..... അവളുടെ പാറിപറക്കുന്ന എണ്ണ തൊടാത്തമുടി,.. കീറിപറഞ്ഞ ബ്ലൌസ്സിനുള്ളില്‍ നിന്നും എത്തിനോക്കുന്ന മുലകണ്ണുകളിലെ അന്ധത,.. ഒക്കത്തിരിക്കുന്ന കുഞ്ഞിന്‍റെ മൂക്കട്ടയുടെ ഭാരം പോലും അവളുടെ ശുഷ്കിച്ച കാലുകളുടെ ഗതിവേഗത്തെ സ്വാധീനിച്ചിരുന്നു.... ചിത്രകാരന്‍റെ ജന്മത്തെ ശപിച്ചു ഒരു കവിയായിരുന്നെങ്കില്‍,..... അവളില്‍ ഞാന്‍ വേഗമലിഞ്ഞേനെ.....
'മലയാളികളുടെ ലൈംഗികതയെ സംതൃപതിപ്പെടുത്താനാണ് ഇന്നു തെണ്ടികള്‍ സിനിമയെടുക്കുന്നത്,.. ഇവന്‍മാരെയൊക്കെ ചന്തി ചാട്ടവാറു കൊണ്ട് അടിച്ചുപൊട്ടിക്കണം'
മലയാളസിനിമയെ അതിരൂക്ഷമായി വിമര്‍ശിക്കുകയാണ് ബിനോയ്,.റമ്മിന്‍റെ മണവും അയാളുടെ ശബ്ദവും തീവണ്ടിയുടെ വേഗതയുമായി മത്സരിക്കുകയാണ്......
"നീ നേരെ ഇങ്ങോട്ടെക്കല്ലേ? അതോ?" അമ്മയുടെ അതോകളില്‍ ഞാനും ലോകവും അമ്മയും അച്ഛനും ഓര്‍മ്മകളും ഒളിഞ്ഞിരിക്കുന്നു,....
യാത്ര പുറപ്പെടുമ്പോള്‍ തന്നെ അവന്‍ പറഞ്ഞിരുന്നു... "ഗോപാ നിന്‍റെ ചായങ്ങള്‍ തിരിച്ചു വന്നപാടെ തീരും,... അത്രക്കും നല്ല കാഴ്ചകളുണ്ട് ജാംനഗറില്‍""," അവന്‍റെ ചേച്ചിയും ഭര്‍ത്താവും കുറെ കാലമായി അവിടെ താമസിക്കുന്നു,...
തീവണ്ടിയാത്രകള്‍ക്കിടയില്‍ കണ്ടവഴികള്‍ അതു സാധൂകരിച്ചുമിരുന്നു......
പക്ഷെ തിരിച്ചു പോകുമ്പോള്‍ അവള്‍ മാത്രമല്ലെയുള്ളൂ,... കറുത്തവരകള്‍ പിന്നെയും അലോസരപ്പെടുത്തുന്നു....
അമ്മയെ വീണ്ടും പറ്റിച്ചു,....നേരെ കോഴിക്കോടേക്കാണ് വച്ച് പിടിച്ചത്,... ചിത്രം കംപ്ലീറ്റ് ചെയ്യണം,.. എന്നിട്ടുവേണം വീട്ടിലേക്കു പോകാന്‍.....,.... പിക്ക് ചെയ്യാന്‍ ശിശി വന്നത് കൊണ്ട് കാര്യം എളുപ്പായി,...അവന്‍റെ വീട് തന്നെയാണ് ഞങ്ങളുടെ ആര്‍ട്ട് ഹൌസ്......
ആദ്യം കണ്ണുകള്‍,.... അവയില്‍ പ്രതീക്ഷയായിരുന്നു.....ആരെയോ തിരയുകയായിരുന്നു,......വരകള്‍ തെളിഞ്ഞു വരുന്നു..മനസ്സിലെ ഭാരം അലിഞ്ഞു തുടങ്ങുന്നു...
"ഗോപേട്ടാ പെട്ടെന്ന് വാ' .....ശിശിയല്ലേയിത് ചായ മേടിക്കാന്‍ പോയ ഇവനെന്തു പറ്റി.... അപ്പോഴേക്കും അവന്‍ ബൈക്ക് പിന്നെയും സ്റ്റാര്‍ട്ട് ചെയ്തിരുന്നു..... ആലിക്കായുടെ ചായപീടികയും കഴിഞ്ഞു അവന്‍ നീങ്ങി കൊണ്ടിരിക്കുകയാണ്..... റെയില്‍പാളത്തിനടുത്തൊരു ആള്‍ക്കൂട്ടം,... തിരക്കിനുള്ളില്‍ നിന്നാണത് കണ്ടത്,.... ആരോ കടിച്ചു കീറിയ നാലുവയസ്സുകാരി,... അതിനടുത്തൊരമ്മ..... അവള്‍ കരയുന്നില്ല.....
ചുമന്ന ചായം വരച്ചുവച്ച കണ്ണുകളില്‍ ഒഴുകികൊണ്ടിരിക്കുന്നു,...... നിറങ്ങള്‍ വരകളോട് കയര്‍ക്കുന്നു പുഴയിലേക്ക് നടക്കുന്നു,................ ഞാന്‍ ഉറങ്ങട്ടെ...............
Wednesday, 13 March 2013
കുട്ടന്‍ കണ്ട ബിനാലെ ...(രണ്ടാം ഭാഗം)....
BRICS രാജ്യങ്ങളിലെ കലാകാരന്‍മാരുടെ ഡോക്യുമെന്‍റെറികള്‍ എവിടെയൊക്കെയോ നമ്മുടെ ചിന്തകളെ അസ്വസ്ഥമാക്കാം,മുഴുവന്‍ കാണാന്‍ പറ്റിയില്ലെങ്കിലും....
അമേരിക്കന്‍കാരന്‍ ആല്‍ഫ്രെഡോ യാറിന്‍റെ 'ക്ലൗഡ് ഫോര്‍ കൊച്ചി'യില്‍ ജലത്തിലെ പ്രതിഫലനത്തില്‍ തെളിഞ്ഞു വരുന്ന മേഘസന്ദേശത്തിലെ വരികള്‍ സാധാരണത്വം തുളുമ്പുന്ന വലിയ കാര്യങ്ങളായി..
'celebration in the laboratary' ആസ്പിനിലെ ഉപേക്ഷിക്കപ്പെട്ട ലബോറട്ടറിയില്‍ അതുല്‍ ദോദിയ നടത്തിയ പ്രദര്‍ശനം അസാധാരണമായ ഒരനുഭവം തരുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ചില നല്ല ആംഗിളുകള്‍ നമുക്ക് കാണാന്‍ സാധിക്കും.
![]() |
black gold |
ഇന്‍സ്റ്റലേഷന്‍ എന്ന പരിപാടി ആദ്യമായി കാണുന്നത് കൊണ്ടാകാം അതിന്‍റെ അര്‍ത്ഥവ്യാപ്തി പൂര്‍ണ്ണമായും മനസ്സില്ലാക്കാന്‍ സാധിക്കാത്തത്. വിവാന്‍ സുന്ദരത്തിന്‍റെ 2000 വര്‍ഷം പഴക്കമുള്ള മുസിരിസ് പട്ടണത്തിന്‍റെ പുനരാവിഷ്കരണം ഉപേക്ഷിക്കപ്പെട്ട potshed കള്‍ കൊണ്ടുള്ളതാണ് 'Black Gold'.
സുബോദ് ഗുപ്തയുടെ പേരിടാത്ത ഇന്‍സ്റ്റലേഷന്‍ വലിയൊരു തോണിയില്‍ കാണുന്ന പഴയ പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, സൈക്കിള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍....,.... ഇണങ്ങിയും പിണങ്ങിയും പ്രകൃതി ഒരു വശത്തു... നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ പാലായനം ചെയ്യപ്പെടുന്നവര്‍ മറ്റൊരു വശത്ത്.....
![]() |
കുട്ടികളുടെ ചിത്രങ്ങള്‍ |
![]() |
'Five rooms of clouds' |
'ക്രോസ് ഫയര്‍' ഷാഹിദുല്‍ഇസ്ലാമിന്‍റെ ഫോട്ടോഗ്രാഫി എക്സിബിഷനും ഉപേന്ദ്രനാഥിന്‍റെ 'കേരളത്തില്‍ നിന്നും സ്നേഹപൂര്‍വ്വം' എന്ന പ്രദര്‍ശനവും ആകര്‍ഷകം തന്നെ.....
![]() |
'കേരളത്തില്‍ നിന്നും സ്നേഹപൂര്‍വ്വം' |
![]() |
'tug of war' |
ശ്രേയസ് കാര്ലോയുടെ 'ഫില്ലിംഗ്' 'ലീക്കിംഗ്' എന്നിവ നമ്മുടെ കണ്ണിനെ പരീക്ഷണ വസ്തുവാക്കുന്ന അനുഭവം തരുന്നു......
കോഴിക്കോട്ടുക്കാരന്‍ പ്രഭാകരന്‍റെ ചിത്രങ്ങള്‍ അയല്‍ പക്കത്തെ കാഴ്ചകള്‍ പോലെ നമ്മെ നോക്കുമ്പോള്‍ തന്നെ Sun Xun എന്ന ചൈനക്കാരന്‍ രചനകള്‍ നമ്മെ അപരിചത്വത്തിലേക്ക് നയിക്കുന്നു.,..
![]() |
three simple steps |
ഉരുകിയ പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ മോസ്കിറ്റോ പെപ്പലന്‍റ, ചായങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ആനന്ദ് ജോഷി ഒരുക്കിയ ത്രീ സിമ്പിള്‍ സ്റ്റെപ്സ് കണ്ടു പുറത്തിറങ്ങിയപ്പോഴാണ് ഒരാളുടെ ആക്രോശം കേള്‍ക്കുന്നത്.... ഇവിടങ്ങളിലെ കലാസൃഷ്ടികള്‍ നമുക്ക് കാന്‍സര്‍ സമ്മാനിക്കുമെന്നു പറഞ്ഞു കൊണ്ടാണ് പ്രകൃതി ജീവനം പ്രാക്ടീസ് ചെയ്യുന്ന ആ മനുഷ്യന്‍ അവിടെ നില്‍ക്കുന്നത്.....
72 പ്രവിലേജസ് ജൊസഫ് സെമയൊരുക്കിയ ഇന്‍സ്റ്റലേഷന്‍ പ്രതീകങ്ങളുടെ കൂമ്പാരമാണ്....
22 മീറ്റര്‍ നീളമുള്ള ഒരു മേശ, 72ചെമ്പു തകിടുകള്‍ 5000മീറ്റര്‍ നീളമുള്ള വെള്ള നൂല്‍ .... ചേര രാജ വംശത്തിലെ ചേരമാന്‍ പെരുമാള്‍ ജൂതന്‍ മാര്‍ക്കും ക്രിസ്ത്യന്‍ സമുധായക്കാര്‍ക്കും 72 വിശേഷധികാരങ്ങള്‍ നല്‍കിയതായി ചരിത്രം .... 72 തകിടുകള്‍ ജറുസലേം നഗരത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട നക്ഷത്ര സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നു. നഗരത്തിന്‍റെ ചുറ്റളവത്രേ 5000 മീറ്റര്‍.....,... സെമ തന്നെ വരച്ച 72 ചിത്രങ്ങള്‍ ആ വിശേഷധികാരത്തിന്‍റെ സൂചനതന്നെയാണ് തരുന്നത്.....
'Printed Rainbow' തീപ്പെട്ടി ചിത്രങ്ങളുടെ മായികലോകത്തേക്ക് രക്ഷപ്പെടുന്ന വൃദ്ധയുടെയും അവരുടെ പൂച്ചയുടെയും കഥ പറഞ്ഞു കൊണ്ട് ഗീതാഞ്ജലിറാവുവും ആസ്വാദക ശ്രദ്ധ നേടുന്നു.
![]() |
ജ്യോതി ബസു |
അവിടെ ഞാന്‍ കണ്ട ഒരു കലാകാരനായിരുന്നു ജ്യോതി ബസു എന്തെങ്കിലും ചോദിക്കാമെന്നു വെച്ചാല്‍ അങ്ങേരു ഒടുക്കത്തെ ബിസിയാണ് തന്‍റെ വരയില്‍........,.... പേരിടാത്തൊരു ചിത്രമായിരുന്നു അത്...
![]() |
'five great elements' |
പാട്യക്കാരന്‍ വല്‍സന്‍ കൂര്‍മ്മ അവതരിപ്പിച്ച 'I Wish I Can Cry' എന്ന കോപ്പര്‍ വയര്‍, മണ്‍പാത്രം എന്നിവ ഉപയോഗിച്ചുള്ള ഇന്‍സ്റ്റലേഷന്‍ ആളുകളെ നിരായുധരാക്കുന്നു.....
![]() |
തുമ്പിക്കര ചാത്തന്‍ |
ആസ്പിന്‍ വാളില്‍ നിന്നും നേരെ പോയത് തൊട്ടടുത്തുള്ള പെപ്പര്‍ ഹൌസിലെക്കായിരുന്നു അവിടെ മലയാളികളുടെ കരവിരുത് കാണാമായിരുന്നു.... കൃഷ്ണകുമാറിന്‍റെ ബോട്ട്മാനും കെ പി റെജിയുടെ തുമ്പിക്കര ചാത്തനും,.....
ഷൈന ആനന്ദും അശോക് സുകുമാരനും അവരുടെ 'CAMP' എന്ന സ്റ്റുഡിയോയിലൂടെ അവതരിപ്പിച്ച 'Destuffing Matrix' 4*3 HD video ഒരു പോര്‍ട്ടിന്‍റെ വിവിധ സീനുകളുടെ സംയോജനം സാധ്യമാക്കുന്ന ആശയപോരാട്ടം കാഴ്ചവെക്കുന്നതായി എനിക്ക് തോന്നി......
22 perfect വയലിന്‍റെ രാഷ്ട്രീയം നിഗൂഡമായി നിങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കും ആരാണത്തിന്‍റെ സ്രഷ്ടാവെന്നു ഓര്‍മ്മ വരുന്നില്ല...
മൊയ്തു ഹെറിറ്റേജിലെത്തുമ്പോള്‍ ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു... അഹമ്മദ് മേത്തറുടെ കണ്ണുകള്‍ മെക്ക നഗരത്തിന്‍റെ ആത്മീയതയും ആകര്‍ഷീണതയും നന്നായി ഒപ്പിയെടുത്തു.... തലവേദന അസഹയനീയമായതിനാല്‍ 'life in a river' എന്ന ഇന്‍സ്റ്റലേഷന്‍കൂടി കണ്ടു ഞാന്‍ പുറത്തിറങ്ങി,,
.... 'കടുവക്കു എല്ലാം മനുഷ്യരും ഒരു പോലെയാണ്, കടുവക്ക് കടുവയായിരിക്കാനാണ് മോഹം എന്ന ഓപ്പണ്‍ എയര്‍ ചിത്രം കണ്ടു ഫോര്‍ട്ട് കൊച്ചിയില്‍ തിരിച്ചു പോകുമ്പോള്‍ മട്ടാഞ്ചേരിയിലേക്ക് പോകാന്‍ കഴിയാത്തത്തിന്‍റെ വിഷമവും കുറെ ചോദ്യങ്ങളും മനസ്സില്‍ ബാക്കിയായി........
(തുടരും)
Monday, 11 March 2013
പ്ഫ..............
ആശയങ്ങളെ വലിച്ചെറിയുക.....
വിപ്ലവം...
എഴുതരുത്....
പറയരുത്.....
കത്തിക്കയുമരുത്.........
(പുകകള്‍ വിധേയരല്ലല്ലോ?)
നായിന്‍റെമക്കളുടെ
കുരകള്‍ക്കിടയില്‍
ഓരിയിടലുകള്‍
വ്യത്യസ്ഥമാകുന്നില്ല.......
അപ്പോഴും,
മണ്ണുകളുടെ
ദഹനപ്രക്രിയയറിയാതെ
ആമാശയങ്ങള്‍
വിലാപയാത്രയിലായിരുന്നു.........
പ്ഫ......... .
തലമുറകള്‍
കാര്‍ക്കിച്ചു തുപ്പും
തുപ്പലുകളെ പുഴകളാക്കുക
മാലിന്യം നിറഞ്ഞ പുഴകള്‍
ഒഴുകാറില്ലല്ലോ?
ദുര്‍ഗന്ധവാഹിയായി
നിങ്ങള്‍ നിശ്ചലമാകുക......
Subscribe to:
Posts (Atom)