ജാലകം

ജാലകം

Wednesday, 13 March 2013

കുട്ടന്‍ കണ്ട ബിനാലെ ...(രണ്ടാം ഭാഗം)....


                BRICS രാജ്യങ്ങളിലെ കലാകാരന്‍മാരുടെ ഡോക്യുമെന്‍റെറികള്‍ എവിടെയൊക്കെയോ നമ്മുടെ ചിന്തകളെ അസ്വസ്ഥമാക്കാം,മുഴുവന്‍ കാണാന്‍ പറ്റിയില്ലെങ്കിലും....

          അമേരിക്കന്‍കാരന്‍ ആല്‍ഫ്രെഡോ യാറിന്‍റെ 'ക്ലൗഡ്‌ ഫോര്‍ കൊച്ചി'യില്‍ ജലത്തിലെ പ്രതിഫലനത്തില്‍ തെളിഞ്ഞു വരുന്ന മേഘസന്ദേശത്തിലെ വരികള്‍ സാധാരണത്വം തുളുമ്പുന്ന വലിയ കാര്യങ്ങളായി..
       'celebration in the laboratary' ആസ്പിനിലെ ഉപേക്ഷിക്കപ്പെട്ട ലബോറട്ടറിയില്‍ അതുല്‍ ദോദിയ നടത്തിയ പ്രദര്‍ശനം അസാധാരണമായ ഒരനുഭവം തരുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ ചില നല്ല ആംഗിളുകള്‍ നമുക്ക് കാണാന്‍ സാധിക്കും.

black gold
       
           ഇന്‍സ്റ്റലേഷന്‍ എന്ന പരിപാടി ആദ്യമായി കാണുന്നത് കൊണ്ടാകാം അതിന്‍റെ അര്‍ത്ഥവ്യാപ്തി പൂര്‍ണ്ണമായും മനസ്സില്ലാക്കാന്‍ സാധിക്കാത്തത്. വിവാന്‍ സുന്ദരത്തിന്‍റെ 2000 വര്‍ഷം പഴക്കമുള്ള  മുസിരിസ് പട്ടണത്തിന്‍റെ പുനരാവിഷ്കരണം ഉപേക്ഷിക്കപ്പെട്ട potshed കള്‍ കൊണ്ടുള്ളതാണ് 'Black Gold'. 

    സുബോദ് ഗുപ്തയുടെ  പേരിടാത്ത ഇന്‍സ്റ്റലേഷന്‍ വലിയൊരു തോണിയില്‍ കാണുന്ന പഴയ പാത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, സൈക്കിള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍....,.... ഇണങ്ങിയും പിണങ്ങിയും പ്രകൃതി ഒരു വശത്തു... നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ പാലായനം ചെയ്യപ്പെടുന്നവര്‍ മറ്റൊരു വശത്ത്.....
കുട്ടികളുടെ ചിത്രങ്ങള്‍
'Five rooms of clouds'
       Clifford Charls ന്‍റെ 'Five rooms of clouds' എന്‍റെ ഭാവനക്കപ്പുറത്താണെന്ന് തോന്നിയതിനാല്‍ കൊറേ നോക്കി ഞാന്‍ തിരിച്ചു നടക്കുമ്പോള്‍ നമ്മുടെ  നാട്ടിലെ കൊച്ചു പിള്ളേരുടെ സൃഷ്ടികള്‍ എന്നെ കുട്ടികാലത്തിലേക്ക് നയിച്ചു,,,

     

   'ക്രോസ് ഫയര്‍' ഷാഹിദുല്‍ഇസ്ലാമിന്‍റെ ഫോട്ടോഗ്രാഫി എക്സിബിഷനും ഉപേന്ദ്രനാഥിന്‍റെ 'കേരളത്തില്‍ നിന്നും സ്നേഹപൂര്‍വ്വം' എന്ന പ്രദര്‍ശനവും ആകര്‍ഷകം തന്നെ.....

 'കേരളത്തില്‍ നിന്നും സ്നേഹപൂര്‍വ്വം'
              


  'tug of war'
    'tug of war' എന്ന ജലാശയ ചിത്രം വരച്ച ജലജ മനുഷ്യന്‍റെ  ദ്വിമുഖ വ്യക്തിത്വത്തെ പ്രതീകവല്‍ക്കരിച്ചതാണത്രേ,............

     ശ്രേയസ് കാര്ലോയുടെ 'ഫില്ലിംഗ്' 'ലീക്കിംഗ്' എന്നിവ നമ്മുടെ കണ്ണിനെ പരീക്ഷണ വസ്തുവാക്കുന്ന അനുഭവം തരുന്നു......


      കോഴിക്കോട്ടുക്കാരന്‍ പ്രഭാകരന്‍റെ ചിത്രങ്ങള്‍ അയല്‍ പക്കത്തെ കാഴ്ചകള്‍ പോലെ നമ്മെ നോക്കുമ്പോള്‍ തന്നെ Sun Xun എന്ന ചൈനക്കാരന്‍ രചനകള്‍ നമ്മെ അപരിചത്വത്തിലേക്ക് നയിക്കുന്നു.,..


three simple steps


              ഉരുകിയ പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ മോസ്കിറ്റോ പെപ്പലന്‍റ, ചായങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ആനന്ദ്‌ ജോഷി ഒരുക്കിയ ത്രീ സിമ്പിള്‍ സ്റ്റെപ്സ് കണ്ടു പുറത്തിറങ്ങിയപ്പോഴാണ് ഒരാളുടെ ആക്രോശം കേള്‍ക്കുന്നത്.... ഇവിടങ്ങളിലെ കലാസൃഷ്ടികള്‍ നമുക്ക് കാന്‍സര്‍ സമ്മാനിക്കുമെന്നു പറഞ്ഞു കൊണ്ടാണ് പ്രകൃതി ജീവനം പ്രാക്ടീസ്‌ ചെയ്യുന്ന ആ മനുഷ്യന്‍ അവിടെ നില്‍ക്കുന്നത്.....
      
             72 പ്രവിലേജസ് ജൊസഫ് സെമയൊരുക്കിയ ഇന്‍സ്റ്റലേഷന്‍ പ്രതീകങ്ങളുടെ കൂമ്പാരമാണ്....
       22 മീറ്റര്‍ നീളമുള്ള ഒരു മേശ, 72ചെമ്പു തകിടുകള്‍ 5000മീറ്റര്‍ നീളമുള്ള വെള്ള നൂല്‍ .... ചേര രാജ വംശത്തിലെ ചേരമാന്‍ പെരുമാള്‍ ജൂതന്‍ മാര്‍ക്കും ക്രിസ്ത്യന്‍ സമുധായക്കാര്‍ക്കും 72 വിശേഷധികാരങ്ങള്‍ നല്‍കിയതായി ചരിത്രം .... 72 തകിടുകള്‍ ജറുസലേം നഗരത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട നക്ഷത്ര സമൂഹങ്ങളെ പ്രതിനിധീകരിക്കുന്നു. നഗരത്തിന്‍റെ ചുറ്റളവത്രേ 5000 മീറ്റര്‍.....,... സെമ തന്നെ വരച്ച 72 ചിത്രങ്ങള്‍ ആ വിശേഷധികാരത്തിന്‍റെ സൂചനതന്നെയാണ് തരുന്നത്.....

       'Printed Rainbow' തീപ്പെട്ടി ചിത്രങ്ങളുടെ മായികലോകത്തേക്ക് രക്ഷപ്പെടുന്ന വൃദ്ധയുടെയും അവരുടെ പൂച്ചയുടെയും കഥ പറഞ്ഞു കൊണ്ട് ഗീതാഞ്ജലിറാവുവും ആസ്വാദക ശ്രദ്ധ നേടുന്നു.

  


 ജ്യോതി ബസു 


     അവിടെ ഞാന്‍ കണ്ട ഒരു കലാകാരനായിരുന്നു ജ്യോതി ബസു എന്തെങ്കിലും ചോദിക്കാമെന്നു വെച്ചാല്‍ അങ്ങേരു ഒടുക്കത്തെ ബിസിയാണ് തന്‍റെ വരയില്‍........,.... പേരിടാത്തൊരു ചിത്രമായിരുന്നു അത്... 

'five great elements'
           പഞ്ചമഹാഭൂതങ്ങള്‍ എന്നും എന്നെ നിഷ്പ്രഭനാക്കിയേട്ടെയുള്ളൂ.. വെങ്കണ്ണയുടെ  'five great elements' അത് കൂടുതല്‍ ഊട്ടിയുറപ്പിച്ചു...        പാട്യക്കാരന്‍ വല്‍സന്‍ കൂര്‍മ്മ അവതരിപ്പിച്ച 'I Wish I Can Cry' എന്ന കോപ്പര്‍ വയര്‍, മണ്‍പാത്രം എന്നിവ ഉപയോഗിച്ചുള്ള ഇന്‍സ്റ്റലേഷന്‍ ആളുകളെ നിരായുധരാക്കുന്നു.....
തുമ്പിക്കര ചാത്തന്‍

      ആസ്പിന്‍ വാളില്‍ നിന്നും നേരെ പോയത് തൊട്ടടുത്തുള്ള പെപ്പര്‍ ഹൌസിലെക്കായിരുന്നു അവിടെ മലയാളികളുടെ കരവിരുത് കാണാമായിരുന്നു.... കൃഷ്ണകുമാറിന്‍റെ ബോട്ട്മാനും  കെ പി റെജിയുടെ തുമ്പിക്കര ചാത്തനും,.....

        

       ഷൈന ആനന്ദും അശോക്‌ സുകുമാരനും അവരുടെ  'CAMP' എന്ന സ്റ്റുഡിയോയിലൂടെ അവതരിപ്പിച്ച 'Destuffing  Matrix' 4*3 HD video ഒരു പോര്‍ട്ടിന്‍റെ വിവിധ സീനുകളുടെ സംയോജനം സാധ്യമാക്കുന്ന ആശയപോരാട്ടം കാഴ്ചവെക്കുന്നതായി എനിക്ക് തോന്നി......

      22 perfect വയലിന്‍റെ രാഷ്ട്രീയം നിഗൂഡമായി നിങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കും ആരാണത്തിന്‍റെ സ്രഷ്ടാവെന്നു ഓര്‍മ്മ വരുന്നില്ല...
          

         മൊയ്തു ഹെറിറ്റേജിലെത്തുമ്പോള്‍ ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു... അഹമ്മദ്‌ മേത്തറുടെ കണ്ണുകള്‍ മെക്ക നഗരത്തിന്‍റെ ആത്മീയതയും ആകര്‍ഷീണതയും നന്നായി ഒപ്പിയെടുത്തു.... തലവേദന അസഹയനീയമായതിനാല്‍ 'life in a river' എന്ന ഇന്‍സ്റ്റലേഷന്‍കൂടി കണ്ടു ഞാന്‍ പുറത്തിറങ്ങി,,.... 'കടുവക്കു എല്ലാം മനുഷ്യരും ഒരു പോലെയാണ്, കടുവക്ക് കടുവയായിരിക്കാനാണ് മോഹം എന്ന ഓപ്പണ്‍ എയര്‍ ചിത്രം കണ്ടു ഫോര്‍ട്ട്‌ കൊച്ചിയില്‍  തിരിച്ചു പോകുമ്പോള്‍ മട്ടാഞ്ചേരിയിലേക്ക് പോകാന്‍ കഴിയാത്തത്തിന്‍റെ വിഷമവും കുറെ ചോദ്യങ്ങളും മനസ്സില്‍ ബാക്കിയായി........                      (തുടരും)

12 comments:

 1. Replies
  1. ബിനാലെ അതിമനോഹരമായ ഒരു അനുഭവം തന്നെ,.......

   Delete
 2. ഇതെല്ലാം കാണാന്‍ കഴിയുന്നത് ഭാഗ്യം തന്നെ.

  ReplyDelete
  Replies
  1. വളരെ യാദൃചികമായിട്ടാണ് ഞാനിതു കാണാനിടയായത്,..... അതിനു പിറകിലുള്ള ആഗോളവല്‍ക്കരണ അജണ്ടകള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരിക്കുന്നു,,...

   Delete
 3. Dear Kuttan,
  A Pleasant Evening !
  I appreacite your attitude,taste and interest.
  This is a totally different post.
  Hearty Congrats !
  Keep writing !
  Sasneham,
  Anu

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനുപമ,
   വാക്കുകള്‍ക്കും വായനക്കും ഒരുപാട് നന്ദി.... വളരെ നല്ല ഒരു അനുഭവമായിരുന്നു ബിനാലെ...... നമ്മള്‍ കാണണമെന്നു കരുതിയാലും ഒരുപാട് നല്ല പ്രോഗ്രാമുകള്‍ നമുക്ക് മിസ്സ്‌ ആവാറുണ്ട്.... അവര്‍ക്കായുള്ള ഒരു പോസ്റ്റ്‌ ആണ് ഇത്

   Delete
 4. ഒരു വള്ളത്തില്‍ നിറയെ പഴേ പാത്രങ്ങള്‍

  ഞാനും ഒരു ബിനാലെ തുടങ്ങ്യാലോന്ന് ആലോചിക്കുന്നു

  ReplyDelete
  Replies
  1. അജിത്തേട്ടാ ഞാനും അതാലോചിച്ചതാ..... പക്ഷെ അതിനൊക്കെ ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു............................

   Delete
 5. നന്ദി നാട്ടിൽ ഇല്ല അപ്പൊ വായിച്ചും കണ്ടും അറിയുന്നു
  ഈ പോസ്റ്റിന്ന് നന്ദി

  ReplyDelete
 6. നമ്മള്‍ കാണണമെന്നു കരുതിയാലും ഒരുപാട് നല്ല പ്രോഗ്രാമുകള്‍ നമുക്ക് മിസ്സ്‌ ആവാറുണ്ട്.... ഇങ്ങനെ കണ്ടും കേട്ടും നമ്മളെ പോലുള്ളവര്‍ ജീവിച്ചു പോകുന്നു അല്ലെ ഷാജു?????

  ReplyDelete
 7. കണ്ടവർ കണ്ടവർ ഇതുപോലെ മനസ്സിലായ കാര്യങ്ങൾ അൽ‌പ്പാൽ‌പ്പമായെങ്കിലും ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരുന്നാൽ വരുംകാലങ്ങളിൽ ഇതിന്റെയൊക്കെ ആസ്വാദന തലം വളരെ ഉയരുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

  വിവാൻ സുന്ദരത്തിന്റെ വർക്ക് പൂർണ്ണതയിലെത്തുന്നത് അതുപയോഗിച്ച് ഷൂട്ട് ചെയ്ത് തറയിൽ പ്രദർശിപ്പിക്കുന്ന വീഡിയോ കൂടെ കാണുമ്പോളാണ്. കുട്ടന് അത് മിസ്സായെന്ന് തോന്നുന്നു. 2012 ബിയനാലെയിലെ ഏറ്റവും മനോഹരമായ ഒരു സൃഷ്ടി ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ ആ വീഡിയോയും ഇൻസ്റ്റലേഷനും നേർക്കാവും എന്റെ വിരൽ നീളുക.

  ReplyDelete
 8. എനിക്ക് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അവിടെ ആസ്വദിക്കാന്‍ കഴിയാതെ പോയിരുന്നു,.... നല്ല ഒരു ഗൈഡിന്‍റെ അഭാവം ഞാനവിടെ അനുഭവിച്ചിരുന്നു,.... ഇനി 2014 ല്‍ വരുമ്പോള്‍ താങ്കളെ പോലെയുള്ളവരുടെ സഹായം തീര്‍ച്ചയായും തേടും........

  ReplyDelete