ജാലകം

ജാലകം

Sunday 17 March 2013

അവളില്ല... വരകളും ......

            


               ഓഖ എറണാകുളം എക്സ്പ്രസ്സ്‌ ഗോവയിലെത്താറായി,.... കൊങ്കണുകളിലെ പുലര്‍ച്ചകള്‍  നേരത്തെ ഉടുത്തൊരുങ്ങി വരും....  സജിയും ടീമും എയര്‍ഫോഴ്സുകാരന്‍ തന്ന മിലിട്ടറിസാധനം മിക്സ്‌ ചെയ്യുന്നതിലെ തിരക്കിലാണ്.... പുറത്തെ തണുത്ത കാറ്റിന്‍റെ തണുപ്പ് ഒഴിവാക്കാന്‍ അവന്‍ ഉള്ളിലേക്ക് വലിഞ്ഞു..... "എടാ ഗോപാ നിനക്ക് വേണ്ടേ സൊയമ്പന്‍ സാധനമാടാ.".... 
             
              വൃത്തിക്കെട്ട നാറ്റം  ഓക്കാനം വന്നു,.. 
കറുത്ത മഷികളും വരകളുമായിരുന്നു ഇപ്പോള്‍ ഞാന്‍,........ ചായകൂട്ടിലെ ചിത്രകാരനെ അവള്‍ക്കു വേണ്ട..... അവളുടെ പാറിപറക്കുന്ന എണ്ണ തൊടാത്തമുടി,.. കീറിപറഞ്ഞ ബ്ലൌസ്സിനുള്ളില്‍ നിന്നും എത്തിനോക്കുന്ന മുലകണ്ണുകളിലെ അന്ധത,.. ഒക്കത്തിരിക്കുന്ന കുഞ്ഞിന്‍റെ മൂക്കട്ടയുടെ ഭാരം പോലും അവളുടെ ശുഷ്കിച്ച കാലുകളുടെ ഗതിവേഗത്തെ സ്വാധീനിച്ചിരുന്നു.... ചിത്രകാരന്‍റെ ജന്മത്തെ  ശപിച്ചു ഒരു കവിയായിരുന്നെങ്കില്‍,..... അവളില്‍ ഞാന്‍ വേഗമലിഞ്ഞേനെ..... 

              'മലയാളികളുടെ ലൈംഗികതയെ സംതൃപതിപ്പെടുത്താനാണ് ഇന്നു തെണ്ടികള്‍ സിനിമയെടുക്കുന്നത്,.. ഇവന്‍മാരെയൊക്കെ ചന്തി ചാട്ടവാറു കൊണ്ട് അടിച്ചുപൊട്ടിക്കണം'
  മലയാളസിനിമയെ അതിരൂക്ഷമായി വിമര്‍ശിക്കുകയാണ് ബിനോയ്‌,.റമ്മിന്‍റെ മണവും അയാളുടെ  ശബ്ദവും തീവണ്ടിയുടെ വേഗതയുമായി മത്സരിക്കുകയാണ്...... 

               "നീ നേരെ ഇങ്ങോട്ടെക്കല്ലേ? അതോ?" അമ്മയുടെ അതോകളില്‍ ഞാനും   ലോകവും അമ്മയും അച്ഛനും ഓര്‍മ്മകളും ഒളിഞ്ഞിരിക്കുന്നു,....       
  
            യാത്ര പുറപ്പെടുമ്പോള്‍ തന്നെ അവന്‍ പറഞ്ഞിരുന്നു... "ഗോപാ നിന്‍റെ ചായങ്ങള്‍ തിരിച്ചു വന്നപാടെ തീരും,... അത്രക്കും നല്ല കാഴ്ചകളുണ്ട് ജാംനഗറില്‍""," അവന്‍റെ ചേച്ചിയും ഭര്‍ത്താവും കുറെ കാലമായി അവിടെ താമസിക്കുന്നു,...
തീവണ്ടിയാത്രകള്‍ക്കിടയില്‍ കണ്ടവഴികള്‍ അതു സാധൂകരിച്ചുമിരുന്നു...... 

            പക്ഷെ തിരിച്ചു പോകുമ്പോള്‍ അവള്‍ മാത്രമല്ലെയുള്ളൂ,... കറുത്തവരകള്‍ പിന്നെയും അലോസരപ്പെടുത്തുന്നു....

              അമ്മയെ വീണ്ടും പറ്റിച്ചു,....നേരെ കോഴിക്കോടേക്കാണ് വച്ച് പിടിച്ചത്‌,... ചിത്രം കംപ്ലീറ്റ് ചെയ്യണം,.. എന്നിട്ടുവേണം വീട്ടിലേക്കു പോകാന്‍.....,.... പിക്ക്‌ ചെയ്യാന്‍ ശിശി വന്നത് കൊണ്ട് കാര്യം എളുപ്പായി,...അവന്‍റെ വീട് തന്നെയാണ് ഞങ്ങളുടെ  ആര്‍ട്ട് ഹൌസ്...... 

             ആദ്യം കണ്ണുകള്‍,.... അവയില്‍  പ്രതീക്ഷയായിരുന്നു.....ആരെയോ തിരയുകയായിരുന്നു,......വരകള്‍ തെളിഞ്ഞു വരുന്നു..മനസ്സിലെ ഭാരം അലിഞ്ഞു തുടങ്ങുന്നു... 


             "ഗോപേട്ടാ പെട്ടെന്ന് വാ' .....ശിശിയല്ലേയിത് ചായ മേടിക്കാന്‍ പോയ ഇവനെന്തു പറ്റി.... അപ്പോഴേക്കും അവന്‍ ബൈക്ക് പിന്നെയും സ്റ്റാര്‍ട്ട് ചെയ്തിരുന്നു..... ആലിക്കായുടെ ചായപീടികയും കഴിഞ്ഞു അവന്‍ നീങ്ങി കൊണ്ടിരിക്കുകയാണ്..... റെയില്‍പാളത്തിനടുത്തൊരു ആള്‍ക്കൂട്ടം,... തിരക്കിനുള്ളില്‍ നിന്നാണത് കണ്ടത്,.... ആരോ കടിച്ചു കീറിയ നാലുവയസ്സുകാരി,... അതിനടുത്തൊരമ്മ..... അവള്‍ കരയുന്നില്ല..... 
             
             ചുമന്ന ചായം വരച്ചുവച്ച കണ്ണുകളില്‍ ഒഴുകികൊണ്ടിരിക്കുന്നു,...... നിറങ്ങള്‍ വരകളോട് കയര്‍ക്കുന്നു പുഴയിലേക്ക് നടക്കുന്നു,................ ഞാന്‍ ഉറങ്ങട്ടെ............... 

17 comments:

  1. കണ്ണടച്ചുറങ്ങുന്നത് നല്ലത്

    ReplyDelete
    Replies
    1. അതല്ലേ ഇവിടെ സംഭവിക്കുന്നത് അജിത്തേട്ടാ

      Delete
  2. അതെ ഇതാണ് ഇന്നിന്റെ സ്ക്രീനിങ്ങുകൾ , നിറം ചീറ്റിയ അല്പ നിറങ്ങൾ

    ReplyDelete
    Replies
    1. നരച്ച നിറങ്ങളില്‍ ജീവിതം പതിയിരിക്കുന്നു

      Delete
  3. ഇഷ്ടമായി. കാലിക പ്രസക്തം. പക്ഷെ ആ കുത്തുകൾ അനാവശ്യമല്ലെ? :)....സസ്നേഹം

    ReplyDelete
    Replies
    1. അതെ ചേട്ടായി എഡിറ്റിങ്ങില്‍ വന്ന ചെറിയ പ്രശ്നമാണ് അഭിപ്രായത്തിനും നിര്‍ദേശത്തിനും ഒരായിരം നന്ദി

      Delete
  4. നല്ല കഥ. ആശംസകള്‍....

    ReplyDelete
  5. entha ippo ividea sambhavichathu?

    ReplyDelete
    Replies
    1. ഒന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് ജാഗരൂകരാകാം

      Delete
  6. വളരെ മനോഹരമായി പാഞ്ഞിരിക്കുന്നു
    അഭിനന്ദനങ്ങൾ

    ReplyDelete
  7. ഒഴുകിക്കൊണ്ടിരിക്കുന്ന ചുമന്ന ചായങ്ങള്‍ ......

    ReplyDelete
    Replies
    1. ചായങ്ങള്‍ ഒഴുകി കൊണ്ടിരിക്കുന്നു ..... നിറങ്ങളും

      Delete
  8. മനോഹരമായി പറഞ്ഞു ...

    ReplyDelete
  9. കഥ പഴയതെങ്കിലും ഉഗ്രന് ആഖ്യാനം. ആശംസകള്

    ReplyDelete