ജാലകം

ജാലകം

Saturday 23 March 2013

കണ്ണുകള്‍ ചുവന്നിട്ടുണ്ടായിരുന്നു




             ണ്ണുകള്‍ വളരെ വേഗം സഞ്ചരിക്കുകയാണ്, കാലുകള്‍ പുറകെയും..  കാഴ്ചകള്‍ക്കൊപ്പം ഓടിയെത്താന്‍ വിഷമിക്കുകയാണ് പാവം അവന്‍..,..
              റുപ്പും വെളുപ്പും ആനന്ദപൂര്‍വ്വം നൃത്തമാടുകയാണ്. ചതുരംഗകളത്തിലെ നിര്‍ജീവമായ പടയാളികള്‍ക്കു പകരം ആയുധസജ്ജരായ പടക്കൂട്ടങ്ങള്‍. അശ്വാരൂഢന്‍മാരും ആനയും മന്ത്രിയും.. എല്ലാവരും തയ്യാറായി നില്‍ക്കുകയാണ്. യുദ്ധം വഴിതേടി കൊണ്ടിരിക്കുന്നു..
           

       രാജാവിനെ മാത്രം കാണാനില്ല. വരുമായിരിക്കും, ഭീരുവായ രാജാവിന്‍റെ പടയാളികളല്ലവര്‍..,.കണ്ണുകളില്‍ പോരാട്ടവീര്യത്തിന്‍റെ തീക്ഷണതയുണ്ട്.. അവരുടെ പടനായകന്‍ ഞാനാണോ? ഉയര്‍ന്നു പൊങ്ങിയ വയറിനെ ഒരു ശ്വാസം കൊണ്ടു ഞാനുള്ളിലാക്കി.
             

      കാഴ്ച കാണിച്ച ലോകത്തിലെത്താതെ പിന്തിരിഞ്ഞോടിയാലോ?... കാലുകള്‍ അനുസരിക്കുന്നില്ല, ആ യുദ്ധമുഖം ലക്ഷ്യമാക്കി ഓടി കൊണ്ടിരിക്കുന്നു.മനസ്സും ശരീരവും ഒരു ബിന്ദുവില്‍ നിന്നും വ്യത്യസ്ഥ ദ്രുവങ്ങളിലേക്ക് വേര്‍പിരിയുക. എന്നിലേക്ക് ഭയം ഓടിയെത്തുകയാണ്. ബെന്യാമിന്‍ ഓര്‍മ്മപ്പെടുത്തിയതുപ്പോലെ "അവന്‍റെ നിസ്സഹായവസ്ഥയില്‍ മനുഷ്യന്‍ എത്ര അധീരനായി പോകുന്നു..


            നീ വേശ്യയെ കണ്ടിട്ടുണ്ടോ?... അശരീരിയാണോ? കണ്ണുകള്‍ക്കു മുന്നിലെത്തിയ കറുപ്പുനിറം  യുദ്ധത്തിന്‍റെ നിറമാകുന്നതെങ്ങനെ. യുദ്ധത്തിന്‍റെ ഇടം നിശബ്ദതയുടേതു കൂടിയല്ലേ.   
അവിടെ മനുഷ്യന്‍റെ ശബ്ദങ്ങള്‍ മ്യൂട്ട് ചെയ്യപ്പെടുന്നു. വെടിയൊച്ചകള്‍ക്കിടയില്‍  ചിലപ്പോള്‍ സമാധാനത്തിന്‍റെ നിലവിളി കേള്‍ക്കാം.. പതുക്കെ അവയും അപ്രത്യക്ഷരാകും.അവസാന നാളുകളില്‍ അവര്‍ക്ക് തിരിച്ചു വരണമല്ലോ!

        കാതുകളില്‍ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടു ചോദ്യം ആവര്‍ത്തിക്കപെടുകയാണ് "നീ വേശ്യയെ കണ്ടിട്ടുണ്ടോ?"
        "പ്രണയിച്ചിട്ടുണ്ട്"....

       ല്ലാവരും ചിരിക്കുകയായിരുന്നു ഞാനും,മാഷും, അവളുമൊഴികെ..
       വളുടെ കണ്ണുകള്‍ ചുവന്നിട്ടുണ്ടായിരുന്നു..
  
        വള്‍ക്കുമറിയില്ലേ പുനത്തിലിന്‍റെ വേശ്യയെ.. ധര്‍മ്മവും കര്‍മ്മവും തിരിച്ചറിയാന്‍ കഴിയാത്ത മറ്റു ശിഷ്യര്‍ക്ക്മുന്നില്‍  ഗുരുവിനോട് ഉറക്കെ ദൃഡസ്വരത്തില്‍ ഞാനൊരു അഭിസാരികയാവാന്‍ പോകുന്നുവെന്നു പറഞ്ഞ കുഞ്ഞിക്കായുടെ ആ സുന്ദരിയെ..  പ്രണയനാളുകളില്‍ ലൈബ്രറിയിലെ ഒഴിഞ്ഞമൂലയില്‍ നമുക്ക് കൂട്ടിരുന്നവള്‍.    
  
        

12 comments:

  1. നല്ല എഴുത്ത്......
    നീ വേശ്യയെ കണ്ടിട്ടുണ്ടോ?
    സമാനതകളില്ലാത്ത മനുഷ്യന്റെ ചിന്തയിലേക്ക് ഈ ഒരു ചോദ്യം സ്വയം ചോദിക്കേണ്ടതിരിക്കുന്നും, അവളെ വേശ്യയെന്ന് വിളിക്കുന്നതിൽ അവരുടെ കർമ ഫലത്തെ ചോദ്യം ചെയ്യാലായിരിക്കുമോ! ആ കർമത്തിന്റെ ഫലം ചിലപ്പോൽ പട്ടിണിയിൽ നിന്നുമുള്ള മോചനമായിരിക്കും

    ReplyDelete
    Replies
    1. ആ ചോദ്യമാണ് നമുക്ക് നഷ്ടപ്പെടുന്നത്

      Delete
  2. അവള്‍ക്കുമറിയില്ലേ പുനത്തിലിന്‍റെ വേശ്യയെ..

    ReplyDelete
    Replies
    1. അവള്‍ക്കറിയാമായിരുന്നു

      Delete
  3. പുനത്തിലെ വേശ്യയെ വായിച്ചിട്ടില്ലാത്തതിനാല്‍ അറിയാത്തവരുടെ ഗണിത്തിലായല്ലോ ഞാനും

    ReplyDelete
    Replies
    1. അത് ശരിയാണ് അജിത്തേട്ടാ.. പക്ഷെ അത് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നല്ല... എങ്കിലും പേരോര്‍മ്മയില്ലാത്ത ആ കഥ എനിക്കൊരു കുളിര്‍മ തന്നിരുന്നു...

      Delete
  4. പുനത്തിലെ വേശ്യയെ വായിച്ചിട്ടില്ലാത്തതിനാല്‍ അത് വായിച്ചിട്ട് അഭിപ്രായം പറയാം.

    ReplyDelete
    Replies
    1. കുഞ്ഞിക്കയുടെ ആ കഥ ഒന്നു വേണമെങ്കില്‍ വായിച്ചോളൂ

      Delete
  5. വേശ്യ
    സംസർഗത്തിനു ഉത്തമമല്ല എന്നറിയാം..
    ഇനി വായനക്ക് എങ്ങിനെ ഉണ്ടോ ആവോ? ഒന്നറിയണമല്ലോ

    ReplyDelete
    Replies
    1. ഹ ഹ... ചിലപ്പോള്‍ വായനക്ക് കൊള്ളുമായിരിക്കും

      Delete
  6. അതെന്താ അവൾ മാത്രം ചിരിക്കാഞ്ഞത്..

    ReplyDelete
    Replies
    1. അങ്ങനെയാണ് നവാസ്ക്ക അതിന്‍റെ കിടപ്പ്

      Delete