ആശയങ്ങളെ വലിച്ചെറിയുക.....
വിപ്ലവം...
എഴുതരുത്....
പറയരുത്.....
കത്തിക്കയുമരുത്.........
(പുകകള്‍ വിധേയരല്ലല്ലോ?)
നായിന്‍റെമക്കളുടെ
കുരകള്‍ക്കിടയില്‍
ഓരിയിടലുകള്‍
വ്യത്യസ്ഥമാകുന്നില്ല.......
അപ്പോഴും,
മണ്ണുകളുടെ
ദഹനപ്രക്രിയയറിയാതെ
ആമാശയങ്ങള്‍
വിലാപയാത്രയിലായിരുന്നു.........
പ്ഫ......... .
തലമുറകള്‍
കാര്‍ക്കിച്ചു തുപ്പും
തുപ്പലുകളെ പുഴകളാക്കുക
മാലിന്യം നിറഞ്ഞ പുഴകള്‍
ഒഴുകാറില്ലല്ലോ?
ദുര്‍ഗന്ധവാഹിയായി
നിങ്ങള്‍ നിശ്ചലമാകുക......
'നായിന്‍റെമക്കളുടെ
ReplyDeleteകുരകള്‍ക്കിടയില്‍
ഓരിയിടലുകള്‍
വ്യത്യസ്ഥമാകുന്നില്ല.......'
കാതുകള്‍ കിഴിഞ്ഞ കാലത്തിനു മുന്‍പില്‍ കുരച്ചിട്ടെന്തു കാര്യം
ആശംസകള്‍
പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല
Deleteസമരമാണീ വരികൾ , ഉറക്കെ ചൊല്ലട്ടെ ഇത്
ReplyDeleteഒരുമിച്ചു ചൊല്ലാം...ഒന്നിച്ചു നില്‍ക്കാം
Deleteപോരാട്ടങ്ങൾ നിലയ്ക്കുന്നില്ല...
ReplyDeleteപിൻ കുറിപ്പ്: ഡൽഹിയിൽ മാനഭംഗത്തിനിരയായി മരണപ്പെട്ട പെൺകുട്ടിക്ക് കേന്ദ്രസർക്കാർ
മരണാനന്തര ബഹുമതിയായി സ്ത്രീശക്തി പുരസ്കാരം നൽകുന്നത്രെ..
ഇനി ഈ കവിതയുടെ തലക്കെട്ടൊന്നു വായിച്ചോളൂ..
ശുഭാശംസകൾ....
സമൂഹത്തെ നിരീക്ഷിക്കുക..പോരാടാനുള്ള ആയുധങ്ങള്‍ അവ തന്നെ തരുന്നു
Deleteഒരു പച്ചയായ കവിത
ReplyDeleteവാക്കുകള്‍ക്ക് ചോര നിറം കൊടുക്കണം
Deleteവാക്കുകള്‍ സമരമാണ്............. നന്ദി ഇക്ക.....
ReplyDeleteപ്ഫ......... .
ReplyDeleteതലമുറകള്‍
കാര്‍ക്കിച്ചു തുപ്പും
നല്ല വരികള്‍.
നന്ദി റാംജിയേട്ടാ........
Deleteസമരത്തിന്റെ ചൂടുണ്ട് വരികള്‍ക്ക്
ReplyDeleteആശംസകള്‍
സമരത്തിന്‍റെ പാതയില്‍ ഒരുമിക്കാം,..........
ReplyDeleteഅജിത്തേട്ടാ...................................
ReplyDelete