ജാലകം

ജാലകം

Saturday 15 June 2013

മീരാ സാധു

   മീരാ സാധു
   നോവല്‍
   കെ ആര്‍ മീര
   സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം        മീരയുടെ ഒരു നോവല്‍ വായിക്കണമെന്ന ആഗ്രഹവുമായാണ് 'ആരാച്ചാര്‍' മേടിച്ചു വെച്ചത്.. സമയകുറവും പുസ്തകത്തിന്‍റെ വലുപ്പവും അതിനെ പിന്നീട് വായിക്കാനായി വച്ച ആ ഇടവേളയിലാണ് 'മീരാ സാധു' എന്ന കേവലം അന്‍പതു പേജുകള്‍ മാത്രമുള്ള മീരയുടെ തന്നെ ഒരു കുഞ്ഞു നോവല്‍ യാദൃചികമായി കൈയ്യില്‍ കിട്ടുന്നത്.. 'കുഞ്ഞു' എന്ന പ്രയോഗം ആ നോവലിന്‍റെ ആഖ്യാനമനോഹാരിതയെ ഒട്ടും ചെറുതാക്കി കാണിക്കുന്നില്ല. പ്രസാധകകുറിപ്പില്‍ സൂചിപ്പിക്കുനത് പോലെ ഉദാത്തമായ ശില്‍പ്പഭദ്രതയാണ് മീരയുടെ രചനകളെ വ്യത്യസ്തമാക്കുന്നത്.
        

        തല മൊട്ടയടിച്ചു പിച്ചതെണ്ടി വൃന്ദാവനത്തില്‍ ജീവിക്കുന്ന പതിനായിരം സ്ത്രീകളിലൊരുവളുടെ കഥയല്ല. മറ്റു മീരാസാധുക്കളില്‍ നിന്നും വ്യത്യസ്ഥയുമാണു തുളസി. മാധവനെ  അഗാധമായി പ്രണയിക്കുന്ന തുളസി. അയാളുടെ പ്രണയം അവള്‍ക്ക് മാത്രം സ്വന്തമല്ല  എന്നു തിരിച്ചറിഞ്ഞിട്ടും അവള്‍ അയാളില്‍ കൂടുതല്‍ അലിയുന്നു... തനിക്ക് അയാളെ എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ പോകുകയെന്നു മനസ്സില്ലാക്കിയ അവള്‍ അയാളോടൊപ്പം ഒരു രാത്രി ശയിക്കുകയും പിന്നീട് വിഷം കൊടുത്ത് കൊന്ന തങ്ങളുടെ കുട്ടികളുടെ മൃതദേഹങ്ങള്‍ അയാള്‍ക്ക്‌ കാട്ടികൊടുത്തു പ്രതികാരം വീട്ടുകയും ചെയ്യുന്നു. കുറുപ്പ് സാര്‍ പറഞ്ഞത് പോലെ ഈ നോവലില്‍ മീരയുടെ എഴുത്തിന്‍റെ ശക്തി വിളിച്ചോതുന്ന ഒന്നായിരുന്നു കുട്ടികള്‍ക്ക് വിഷം കൊടുക്കുന്ന രംഗം... നോവലുകളുടെ വലുപ്പമല്ല വായന തരുന്ന സുഖമാണ് അവയെ മനോഹരമാക്കുന്നത്.. 

          വായിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ മറവിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന കഥകളില്‍ ഇവയും പെടുമായിരിക്കും. അഗാധമായ പ്രണയങ്ങളില്‍ ജീവിതം ജീവിക്കുന്ന തുളസിയും എവിടെയോക്കെയുള്ള മാധവന്മാരും... വിനയന്മാരും അപ്പോഴും  ചിതല്‍പുറ്റുകളെ അതിജീവിച്ചു ഇവിടെയൊക്കെ അലഞ്ഞുതിരിയുമായിരിക്കും .... 

               

2 comments:

 1. ആരാച്ചാര്‍ പാതി വായിച്ചുകഴിഞ്ഞു

  ReplyDelete
 2. ഗുഡ് !
  വായിക്കണം ...  അസ്രൂസാശംസകള്‍
  http://asrusworld.blogspot.in/

  ReplyDelete