ജാലകം

ജാലകം

Saturday 10 December 2011

അവര്‍ സ്വപ്നം കാണട്ടെ..... 

 

"Love is the word used to label the sexual excitement of the young,the habituation of the middle aged and mutual dependance of the old"

Sigmund freud
ശൂന്യത... തകര്‍ന്ന ഹൃദയങ്ങളുടെ..... കാവലാള്‍... അതെന്‍റെ ദൌത്യമല്ല .... രണ്ടു പേരെയും രണ്ടായികാണുക വയ്യ.... ഇന്ന് പോവുക തന്നെ വേണം...

"സ്നേഹമെനിക്കിനി നീ മുന്നില്ലില്ലാതെ
സ്നേഹിക്കലാകുന്നു ഭ്രാന്തമയന്ധമായ്"


"എന്‍റെയത്മാവ് വലിച്ചെടുതിട്ടിതാ...
എന്നെ ജഡതയില്‍ മേയാന്‍ വിടുന്നവള്‍"


നെരൂദയുടെ വരികള്‍.... വളരെ ഇഷ്ടമാണ്... അവനോ?


അവളോട്‌ ചോദിക്കാം.... ഹൃദയങ്ങള്‍ ചിതറിയാലും....
തെറിച്ചു വീണ ഓരോ കഷ്ണത്തിലും ഒരായിരം ഓര്‍മ്മകള്‍ പതുങ്ങി നില്‍ക്കുന്നുണ്ടാവും നിന്നെ കീറി മുറിക്കാന്‍....

....നെരൂദാ... ഇതു ഞാനല്ല എന്നവള്‍ക്കു വിളിച്ചു പറയണമെന്നുണ്ടായിരിക്കാം....കണ്ണുകള്‍... അവ കള്ളം പറയുമോ?....(പഴമര്‍ക്കാര്‍ക്കു നന്ദി... പ്രയോഗത്തിനും ഐഡിയക്കും...)

വീണ്ടും അവന്‍... എവിടെ അവള്‍?അവനു ദുഖമില്ലെത്രേ (അവന്‍ അവന്‍റെ ശബ്ദം തിരിച്ചറിയ്യുന്നുണ്ടോ?)
....നമുക്കു മൂന്നു പേര്‍ക്കും കൂടി ഒരു യാത്ര പോകാം... ലക്ഷ്യം... വിദൂരമായൊരു സ്വപ്നമാണ്....


ഓര്‍മ്മകള്‍‍ മാത്രമാണു നമുക്കു കൂട്ടിന്... വഴിയും ദിശയും ശരിക്കറിയാത്തൊരു വഴിപോക്കനാണ് ഞാന്‍... നയിക്കേണ്ടത് നിങ്ങളും..
...യാത്രയില്‍ എനിക്കറിയാവുന്നത് ഒന്ന് മാത്രം...അനിവാര്യമായ എന്‍റെ പിന്‍വാങ്ങല്‍...


..കൂട്ടുകാരി... അവന്‍ ചെയ്തതെന്തു?... നഷ്ടപെടാന്‍ മാത്രം?
അവന്‍റെ ചിന്തകളെയും സ്വപ്നങ്ങളെയും തുറന്നു വിട്ടിരുന്നെങ്കില്‍ അതു നിന്‍റെ പ്രവാഹമാകുമായിരുന്നു...

...കൂട്ടുകാരാ.........ഇന്നു ഞാന്‍ ബന്ധസ്ഥനാണ്...പ്രണയത്തിന്‍റെ ഇന്നലെകള്‍ എനിക്ക് നഷ്ടമായിരിക്കുന്നു...നാളെ എന്നതു തികച്ചും സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു...
...ഫ്രോയിഡിനെയൊക്കെ ഉദ്ധരിക്കുന്നണ്ടല്ലോ?... തത്വചിന്തകയാണോ നീ....

...ഭയപെടുത്തുന്ന യാഥാര്‍ഥ്യങ്ങളുമായി മുഖാമുഖം വരുമ്പോള്‍ മനുഷ്യരെല്ലാം തത്വചിന്തയെന്നു നീ പേരിട്ടു വിളിക്കുന്ന വാക്കുകളിലേക്ക് വരികളിലേക്കു ഓടി കയറും........കൂട്ടുകാരി എനിക്കൊന്നും മനസ്സിലാവുന്നില്ല... അവന്‍ ...അവന്‍റെ.........സ്വപ്നങ്ങള്‍..

. അവ യാഥാര്‍ഥ്യമകണമെങ്കില്‍ ഞങ്ങളിലൊരോള്‍ മുഖം മൂടിയണിഞ്ഞേ പറ്റൂ... വേറൊരു രൂപവും പേറിയുള്ള ഏകാന്തമായ അലച്ചിലായിരിക്കും പിന്നെ....

അതാ അവന്‍ വരുന്നുണ്ട്... ഞാന്‍ പിന്‍വാങ്ങുകയാണ് യാത്രക്ക് മുമ്പേ..


ഈ യാത്രയുടെ പര്യവസാനം എവിടെ വെച്ചായാലും , എന്ത് തന്നെയായാലും.. എനിക്കൊരുറപ്പുണ്ട്.. നിങ്ങളുയര്‍ത്തിപിടിക്കുന്ന ബന്ധങ്ങളുടെ മൂല്യം...അതിന്റെ പാരമ്യതയില്‍ ജ്വലിച്ചു നില്‍ക്കും....

Sunday 21 August 2011

ചെ

                       ഞാന്‍
                       അവളെയും
                       അവള്‍ 
                       എന്നെയും 
                       സ്നേഹിക്കുന്നു.

                       അവളിന്നു 
                       വിദൂരതയിലാണ് 
                       ഞാന്‍ 
                       തടവറയിലും 

                       ഞങ്ങള്‍ 
                       രണ്ടു പേരും 
                       ഒന്നിക്കുന്ന 
                       ഒരുനാള്‍ വരും 

                       അന്നവള്‍ 
                       യാഥാര്‍ത്ഥ്യവും 
                       ഞാന്‍ 
                       സ്വപ്നവുമായി തീരും. 
                       അതായിരുന്നല്ലോ 
                       അവന്‍റെ ലക്ഷ്യവും