“ഒരു കോഫി കുടിച്ചാലോ?” ക്ഷണം അപ്രതീക്ഷിതമായിരുന്നെങ്കിലും ഞാന്‍
പതറിയില്ല
കൈയിലുണ്ടായിരുന്ന ജിബ്രാന്‍റെ പ്രവാചകനെ അവിടെ തന്നെ വച്ച് അവളുടെ കൂടെ
നടന്നു..
ആദ്യമായി എന്‍റെ കൂടെ ഒരാളെ കണ്ടിട്ടാകണം മൊയിലാര്‍ക്കു ഒരു ചിരി..ഇവിടെ പുസ്തകം വാങ്ങാന്‍ വരുമ്പോള്‍ ഞാനാരെയും കൂടെ കൂട്ടാറില്ല.
എന്‍റെ പേര് അനന്യ...ആമിയുടെ അടുത്തു നിന്നും വരുന്നു..
നിങ്ങള്‍ക്കറിയാവുന്ന മൂന്നാമത്തെ ആമി അല്ലേ?
പ്രണയത്തിനു വല്ലാത്തൊരു
സൌന്ദര്യമുണ്ടെന്ന് നമ്മോട് പറഞ്ഞ മാധവിക്കുട്ടി..
നിരജ്ജനെ കണ്ടില്ലായിരുന്നുവെങ്കില്‍ ...നിന്നെ
ഞാന്‍ സ്നേഹിച്ചേനെ എന്നു പറഞ്ഞ സമ്മര്‍ ഇന്‍ ബത്തലെഹമിലെ മഞ്ജുവും പിന്നെ?
ഇല്ല പിന്നെയാരെയും
എനിക്കറിയില്ല ആദ്യമായാണ് ഞാനവളോട് സംസാരിച്ചത്
നീയൊന്നു ഓര്‍ത്തു
നോക്കിക്കേ?
ഇല്ല ഓര്‍ക്കാന്‍ വയ്യ....
എന്നാല്‍ വാ നമുക്കൊന്നു നടക്കാം...
ഒരഞ്ചു മിനുട്ട് എന്നെയും അനന്യയെയും മറന്നാല്‍ ഞാനൊരു കഥ പറഞ്ഞു തരാം
പൊലര്‍ച്ചെ നടക്കാന്‍
പോകുന്നത് ഞങ്ങളൊരു പതിവാക്കി മാറ്റിയിരുന്നു.ഞങ്ങളുടെ നാടിന്‍റെ മാസ്മരിക
സൌന്ദര്യമുള്ളതോന്നുംകൊണ്ടല്ല.കൊപ്പരക്കണ്ടം എന്ന പഴഞ്ചന്‍ പേര് മാറ്റി പുറക്കാടെന്ന
പുതിയ നാമധേയം സ്വീകരിച്ചപ്പോള്‍ കൂടെ പോന്ന നാലഞ്ചു നായ്ക്കളും ,ആഞ്ചിപൂഞ്ചിയുടെ ചായ
പീട്യെല് ചായ കുടിക്കാന്‍ വരുന്ന മൂന്നാല്
വയസ്സന്‍മാരും, ഒരു പാല്‍സൊസൈറ്റി അല്ലാതെ മറ്റെന്തുണ്ടാവിടെ?
ഞങ്ങളിലെ രണ്ടു പേരുടെ ഒടുക്കത്തെ
മിലിട്ടറി പ്രേമം എന്‍റെ രാവിലത്തെ ഉറക്കത്തെ തല്ലി കൊന്നു..
എന്‍റെ അമ്മമ്മയുടെ
അനിയത്തിയും സര്‍വോപരി മൂന്നു ലിറ്റര്‍ പാല്‍ കഷ്ടിച്ചു കിട്ടുന്ന ഒരു പശുവിന്‍റെ
മുതലാളിയുമായ അമ്മാളു അമ്മയാണ് ആ നിര്‍ദേശം മുന്നോട്ടു വച്ചത്
"എന്തായാലും നീ
കോപ്പ്രാണ്ടത്തിലേക്കു പോന്നുണ്ട് ഈ പാല് കൂടി ഒന്നു സൊസൈറ്റിയില്‍
കൊടുത്താലെന്താ?
ഐക്യകണ്ടേന എല്ലാവരും
പാസ്സാക്കിയതിനാല്‍ ഉറക്കത്തോടൊപ്പം രണ്ടു ലിറ്റര്‍ പാലിന്‍റെ ഭാരവും കൂടി എന്‍റെ
കൈയ്യില്ലായി.
കൂടെയുള്ള
പഹയന്മാരിലോരുത്തനു മിലിട്ടറിയില്‍ കിട്ടിയപ്പോള്‍ ലവമാരുടെ നടത്തം നിന്നു.പക്ഷെ
എന്‍റെ പാലു കൊടുപ്പ് ‘എന്‍റെ മാനസപുത്രി’യുടെ എപ്പിസോഡിനേക്കാള്‍ നീണ്ടു നിന്നു.
ഇതിലെവിടെയാ പ്രണയം? ഒരു വായനക്കാരന്‍
എഴുന്നേറ്റുനിന്നു ചോദിക്കുകയാണ്.
ഇരിക്കവിടെ?നാരാണന്‍ മാഷിന്‍റെ
പ്രേതം കൂടിയോ?അവനവിടെ ഇരുന്നു.ഞാന്‍ വീണ്ടും തുടരട്ടെ...
അന്നു കരുണേട്ടന്‍റെ പാലും
കൊണ്ടും വന്നത് മോളിയായിരുന്നു(സനിഷയെന്നു സര്‍ട്ടിഫിക്കറ്റില്‍))) ) ..കൂടെയാരാണാവോ
ഒരു പുതിയ കുട്ടി...
"മോളീ കരുനേട്ടനെന്തു
പറ്റിയെടി?"
(മോളി എന്ന് വിളിച്ചതോ? എടീ എന്നു വിളിച്ചതോ..എന്തായാലും പഹയത്തിക്കത്
പിടിച്ചിട്ടില്ല)
വെക്കേഷന് വീട്ടിലിരുന്നാ
ഇമ്മളോരു അടിമ തന്ന്യാന്നു ഒരുത്തന്‍ പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു.
മീന്‍ വാങ്ങാന്‍
പോണോലെ?മീന്‍ കൂട്ടാത്ത ഞാനെന്തിനാ മീന്‍ വാങ്ങാന്‍ പോണെന്നു
ചോദിച്ചാല്‍," ഇഞ്ഞ് പോയാ കൊറച്ചധികം കിട്ടുമെന്ന" സിദ്ധാന്തമുണ്ടാക്കിയതും മുന്‍പ്
പറഞ്ഞ അമ്മാളു അമ്മമ്മയാണ്.
മീനും വാങ്ങി ആലിക്കാന്‍റെ
പീട്യെന്‍റെ തിരിവും കഴിഞ്ഞ പാടെ അവളെ പിന്നെയും കണ്ടു...
എന്തായാലും ഇമ്മളെ
നാട്ടാരിയല്ല..കൊപ്പരക്കണ്ടത്തിലെ 90 ശതമാനവും പെന്കുട്ട്യോള് പഠിക്കുന്നത് സി കെ
ജി സ്കൂളാണ്...ശേഷിച്ച 10 ശതമാനത്തിന്‍റെയും കണക്ക് കൃത്യമാണ്..തല തെറിച്ച
കുറച്ചെണ്ണം പയ്യോളി സ്കൂളും പിന്നെ രണ്ടോ മൂന്നെണ്ണം കൊയിലാണ്ടിയിലും..
എന്തായാലും ഇവളു ഈ ഗണത്തിലൊന്നും പെടൂല്ല. അവളു പുറത്തുനിന്നു
വന്നവള് തന്നെ.
മീനും കൊടുത്തു മോളീന്‍റെ പൊരേന്‍റെടുത്തു കുറെ തിരിഞ്ഞു കളിച്ചെങ്കിലും
നൊ യൂസ്...
പോയാ പോട്ടെന്ന് വച്ചു
സിദ്ധിഖിന്‍റെ പറമ്പില്‍ കളിക്കാന്‍ പോയി...
വൈകുന്നേരം കൊപ്പരക്കണ്ടം
അന്താരാഷ്ട്ര വായനശാലയിലെ നിത്യ സന്ദര്‍ശകനായ ഞാന്‍ അന്നവിടെ മോളിയെ കണ്ടു
ഞെട്ടിപ്പോയി..ബാലസംഘത്തിന്‍റെ സെക്രെട്ടറിയായിരുന്ന ഞാന്‍ നിര്‍ബ്ബന്ധപൂര്‍വ്വം
മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തിട്ടും ഒരിക്കല്‍
പോലും ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാത്ത ഇവളെന്താ ഇവിടെ?
അപ്പോഴതാ തൊട്ടപ്പുറത്ത്
അവളും,നമ്മുടെ പുതിയ കഥാപാത്രമേ?
അവരെ എന്നെ കാത്തു നില്‍ക്കുകയാണെന്ന്
അറിഞ്ഞപ്പോള്‍ ഞാനങ്ങു വല്ലാണ്ടായി...sorry എന്നെയല്ല എന്‍റെ കയ്യിലെ ഖസാക്കിന്‍റെ
ഇതിഹാസത്തെ...എനിക്ക് രവിയോട് വല്ലാത്ത അസൂയ തോന്നി..
കോണിയിറങ്ങുമ്പോള്‍ ഒന്ന്
കൂടി നോക്കണമെന്ന്
ഉണ്ടായിരുന്നു..അപ്പോളേക്കു രാജേട്ടന്‍റെ കത്തി
തുടങ്ങിയിരുന്നു..
ഉറക്കം തൂങ്ങുന്ന പകലുകളില്‍
അവളൊരു ആശ്വാസമാണ്...
വിജയന്‍റെ നായികമാരെ ഓര്‍ത്തത്
കൊണ്ടാകണം, അവളുടെ ശാലീന നഗ്നത എന്നെ വല്ലാതെ മോഹിപ്പിക്കുന്നു
വരൂ ഒന്നു കാണട്ടെ എന്നതില്‍
നിന്നും...വരൂ ഞാനൊന്നു ചുംബിക്കട്ടെ എന്നായി ഞാന്‍..
അവളോട് തോന്നിയ വികാരമെന്തന്നറിയാതെ
പ്രക്ഷുബ്ധമായ മനസ്സിനെയും താങ്ങി രണ്ടു ദിവസമിരുന്നപ്പോഴേക്കും അവള്‍ അപ്രതീക്ഷിതയായിരുന്നു...
പിന്നീട് പ്രണയ നോവലുകള്‍
മാത്രം വായിച്ചു ...അവളെ മാത്രം നായികയാക്കി കുറെക്കാലം
ഞാന്‍ നടന്നു
ഇപ്പോള്‍ വായനക്കാരനെക്കാള്‍
മുമ്പില്‍ അനന്യ കടന്നു വന്നു
എനിക്കൊരു സമ്മാനവും
തന്നു..പിന്നീട് വിളിക്കാമെന്നു പറഞ്ഞു ഒരു ഓട്ടോയില്‍ കയറിയവള്‍
പോയികൊണ്ടിരിക്കെ...സമ്മാനപൊതി ഞാന്‍ തുറന്നു .."ഖസാക്കിന്‍റെ ഇതിഹാസം"...
അച്ചടിച്ച കറുത്ത അക്ഷരങ്ങള്‍..., ചുളിയാത്ത
പേജുകള്‍ ...ഒരുപാട് തവണ വായിച്ചതെങ്കിലും വല്ലാത്തൊരു ആകര്‍ഷണം...
" “രവി ഇത് ഞാനാണ് പത്മ രാപക്ഷികള്‍ പറന്നു പോകുന്നതും നോക്കി കടല്‍ത്തീരത്തെ
തണുത്ത മണലില്‍ കിടന്നത് ഏഴു കൊല്ലം മുമ്പാണ്”
ഈ വട്ടമിട്ടു വച്ചവര്‍ നമ്മള്‍
രണ്ടുപെരുമല്ലേ? ഒരു പക്ഷെ നമ്മളുടെ സ്വപ്നത്തിലെങ്കിലും...
അന്ന് വൈകുന്നേരം എന്‍റെ fb യില്‍
ഒരു പുതിയ friend request.
..AAMI.........
നന്നായിട്ടുണ്ട്, കഥയും കഥാപാത്രങ്ങളും സൃഷ്ടികര്‍ത്താവും ഒരു ഫ്യൂഷന്‍ സൃഷ്ടിക്കുന്നു :)
ReplyDeletepls remove word verification
നന്ദി നിശാസുരഭി.....
ReplyDeleteam so late to undestand the man who stand infront of me is a greate successor of love ...though utterly nice
ReplyDeleteഹ...ഹ...ഹ... കഥകളും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം....
Deleteആമി എന്നാ മാധവിക്കുട്ടിയുടെ ഇരട്ടപേര് ഒരുപാടുപേരെ കരക്കിയിട്ടുണ്ട് !
ReplyDeleteഒരു ഉൾനാടൻ ഗ്രാമത്തിൽക്കൂടി നടന്ന പോലെ തോന്നി !
ശരിയാണ് സാറേ... വായനക്ക് ഒരുപാട് നന്ദി
Delete