ഗ്രാമം പേറുന്ന നാഗരികത
ആ മതിലനപ്പുറമാണ് മാലിന്യസംസ്കരണ കേന്ദ്രം....തിരിഞ്ഞു നോക്കുമ്പോള്‍ കോര്‍പ്പറേഷന്‍റെ "നന്ദി ഫലകം".....
ഒന്നുമറിയാത്ത വിഡ്ഢി കുശ്മാണ്ടങ്ങള്‍
പത്ര വില്‍പ്പനയ്ക്ക് വന്ന സെലിബ്രിറ്റികളെ കണ്ടവള്‍ മൂക്കുപൊത്തി.അത് കൊടുതയച്ചവന്‍റെ നാറ്റം അവരെയും ഗ്രസിച്ചിരിക്കുന്നുണ്ടായിരുന്നു...................
ആശുപത്രി വരാന്തയില്‍ കേട്ടത്...........
"കവനത്തിനു കാശു കിട്ടണം പോല്‍" ശിവനേ സാഹിതി തേവിടിശ്ശിയോ? മഹത്തായ ഈ മൈകുണാഞ്ചന്‍ ഒറ്റ ശ്ലോകമായായിരുന്നു മലയാള സാഹിത്യം അടക്കി ഭരിച്ചിരുന്നത് (ബഷീര്‍)
"ആതുര സേവനത്തിനു സാലറി കിട്ടണം പോല്‍"....... ശ്ലോകങ്ങളും ചൊല്ലി ആശുപത്രി മൊതലാളിമാര്‍ സസുഖം വാഴുന്നു......ജിംഗ...ജിഗ ...ജിഗ..............
ഒരു 90 made man
സ്വകാര്യവല്‍ക്കരണതിനെതിരെ സമരം ചെയ്തവനെയടിക്കാന്‍ കൈയോങ്ങിയപ്പോളാണ്...തന്‍റെ കയ്യിന്‍റെ 80 ശതമാനം ഓഹരി കമ്പനി മാനേജര്‍ക്കാണെന്നയാള്‍ ഓര്‍ത്തത്.........
കൊറേ പുസ്തകങ്ങള്‍ കത്തിക്കാന്‍ സമയമായി
പ്രാധാന്യത്തോടെ വന്നൊരു സിറ്റി എഡിഷന്‍ വാര്‍ത്ത.... നഗര പ്രാന്തത്തിലെ ഫ്ലാറ്റില്‍ രണ്ടു പേര്‍ വിഷം കഴിച്ചു മരിച്ച നിലയില്‍....അതിലൊരാള്‍ ദൈവവും..മറ്റൊരാള്‍ ചെകുത്താനുമായിരുന്നു
കൊച്ചുകഥകള്‍ കൊള്ളാമല്ലോ
ReplyDeleteഅജിത്തേട്ടാ വായനക്ക് നന്ദി......
ReplyDeleteകൊച്ചു കഥകളിലെ വലിയ കാര്യങ്ങള്‍...
ReplyDeleteകൊച്ചു കൊച്ചു കാര്യങ്ങളെഴുതാന്‍ ഈ സ്നേഹങ്ങള്‍ തന്നെ ധാരാളം
Deleteകൊച്ചു കൊച്ചു വലിയ വലിയ കാര്യങ്ങള്‍!
ReplyDelete