ഓടിയകന്നു പോകുന്ന-
നഭുവങ്ങളുടെ
തീവ്ര വേദന
പിടിച്ചെടുക്കാനുള്ള
ഒരു
ലിമിറ്റെഡ് സ്റ്റോപ്പ് യാത്രയിലാണവള്‍
പറഞ്ഞത്
രാജിവെക്കുകയാണ്
ഉത്തരാധുനികതയിലെ
പുതിയ എഴുതിചേര്‍ക്കല്‍
പ്രണയം..... നിഷേധം
കണ്ണുകള്‍.... കണ്ണുനീര്‍
ഫെമിനിസ്റ്റത്രയവള്‍
ഫെമിനിസ്റ്റുകള്‍
കരയുമോ?
സാറ ജോസെഫിനോട്
ചോദിക്കാം?
ചുട്ടുപൊള്ളുന്ന
ചുംബനത്തില്‍
രാജികത്ത് സൈന്‍
ചെയ്തു
ഞാനുമായി
ഉത്തരാധുനികന്‍
പാതിമയക്കത്തിലി-
ത്തിരി നേരംകണ്ടൊരു
സ്വപ്നമാണെന്നറിഞ്ഞുടന്‍
ചോറിനെന്താ കറിയെന്നു
ഞാനും
ചീര ക്കൂട്ടാനെന്നവളും
പറഞ്ഞു
ഞങ്ങള്‍
പഴഞ്ചരായി
(വീണ്ടും ആരുടെയോ കഥ)
No comments:
Post a Comment