ജാലകം

ജാലകം

Monday 13 February 2012

സീതക്കായി.........


ജീവിതം ചോദ്യചിഹ്നമായപ്പോള്‍
അവള്‍
അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് 
മടങ്ങി

ചോദ്യമുയര്‍ത്തിയവരുടെ
കൈയ്യിലെ
ത്രിശൂലം
യോനിമുഖങ്ങ ള്‍ കയറിയിറങ്ങുന്നു


...അമ്മ അവള്‍ നഗ്നയാണ്
ഇന്ന് നീയും
നരച്ച സ്വപ്നങ്ങളില്‍
ഗസ്റ്റ്‌ റോളില്‍ പ്പോലും
വരാതിരിക്കുക.....

രക്ത കൊതി
തീര്‍ന്നവര്‍
ദൈവത്തെ
വിളിക്കുമ്പോള്‍

നിനക്ക് ആജ്ഞാപിക്കാം
രക്തം പുരണ്ട
നിന്‍റെ ഭര്‍ത്താവിനോട്
അഗ്നിശുദ്ധി വരുത്താന്‍

1 comment: