അവള്‍ എന്‍റെ പെങ്ങളാണെന്നു പറഞ്ഞപ്പോള്‍ ഒരുത്തന്‍ കരണകുറ്റിക്കൊന്നു തന്നു.രണ്ടാമത്തവന്‍റെ ചവിട്ടിനും മൂന്നാമത്തവന്‍റെ കുത്തിനും ഞാന്‍ വിധേയനായി....
ഒന്നാമത്തവന്‍ അരുന്ധതിഫാനത്രെ...
രണ്ടാമത്തവന്‍ മധ്യവര്‍ഗക്കാരനാണെന്നു തോന്നുന്നു അവന്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു..... മൂന്നാമത്തവനെ മാത്രം കണ്ടില്ല ദിശാബോധമില്ലാത്ത ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങള്‍ക്കിടയില്‍ അവന്‍ അപ്രത്യക്ഷനായിരുന്നു........(നെരൂദയുടെ ഡയലോഗ് ബാക്ക്ഗ്രൗണ്ടില്‍) )
വേദനയും പ്രതിഷേധവുമായി ഡോക്ടര്‍മാര്‍ക്കിടയില്‍ അവളും, ഒരു കൂട്ടം മൌനികള്‍ക്കിടയില്‍ ഞാനും...ഒരാങ്ങളയും പെങ്ങളും......... അപ്പോഴും അമ്മ കരയുകയായിരുന്നു.......
സത്യം പറയാമല്ലോ...ഒന്നും മനസ്സിലായില്ല
ReplyDelete:)
ReplyDelete