ജാലകം

ജാലകം

Monday, 31 December 2012

മ്യൂസിയം.....




ചരിത്രത്തിന്‍റെ തടവറകളാണ്
മ്യൂസിയങ്ങള്‍...


പാര്‍ലമെന്റിന് പിറകിലുള്ള
ഇടവഴിയിലെ                    
മ്യൂസിയത്തിലെത്തിയ
ശ്രവ്യോപകരണമാണ്
ഇന്നത്തെ വാര്‍ത്തവിഷയം....

പിച്ചിചീന്തപ്പെട്ടവരുടെ
നിലക്കാത്ത നിലവളികളുടെ
വന്യമായ ശേഖരം.....


ആവൃത്തി വ്യതിയാനനിയമമനുസരിച്ച്
ശബ്ദങ്ങളുടെ 
ജാതിയും ക്ലാസ്സും
നിര്‍ണ്ണയിക്കാമെന്നു 
വിദഗ്ധര്‍....,.....

കോര്‍പ്പറേറ്റുകളും
രാഷ്ട്രീയക്കാരും
പട്ടാളക്കാരന്‍റെ ബൂട്ടുകളും
തീര്‍ക്കുന്ന ജുഗല്‍ബന്ദികള്‍...,....

ചില ശബ്ദങ്ങള്‍ മ്യൂട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്
കാലപഴക്കം
ചിലതിന്‍റെ
മേന്മ കുറച്ചിട്ടുണ്ട്.....
അവയെ അന്വേഷിച്ചു
പിറകെ ചരിത്രഗവേഷകരും.....


ക്രോഡീകരണത്തിലെ
കലയാകണം
തിരക്കുകള്‍ നിയന്ത്രിക്കുന്നത്‌.
എങ്കിലും
സിംഗപ്പൂരില്‍ നിന്നെത്തിയ
പുതിയ ശബ്ദത്തിനടുത്ത്
ആളുകളേറെയാണ്....
അവിടെ ഞാനുമെഴുതിവച്ചു
ഒരു കുറിപ്പ്.........






അനുബന്ധം: മ്യൂസിയത്തിലെ coming soon ലെ ചിത്രം രണ്ടു ആണ്‍കുട്ടികളെന്നഹങ്കരിച്ച എന്നെ ഭയചകിതനാക്കി
                               -                           ഒരച്ഛന്‍--- -

7 comments:

  1. ചില ശബ്ദങ്ങള്‍ മ്യൂട്ട്
    ചെയ്യപ്പെട്ടിട്ടുണ്ട്

    അതെ ചിലത് മാത്രം

    ReplyDelete
    Replies
    1. ഷാജുവേട്ടാ ആ ചിലതിനെ അരുന്ധതി ചൂണ്ടി കാട്ടിയെങ്കിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു അവര്‍ക്ക്....

      Delete
  2. പ്രതികരണക്കോലഹലങ്ങള്‌ക്കിടക്ക് കുട്ടനെഴുതിവെച്ച ഇക്കുറിപ്പ്‌ mute ചെയ്യാനാവാത്തതാണ്..

    വായിക്കപ്പെടേണ്ട വിഷയങ്ങളെ ദുര്‌ഗ്രാഹ്യമല്ലാത്ത ഭാഷയിലെഴുതിയിട്ടതില്‍ ഒരുപാട് സന്തോഷം

    ReplyDelete
    Replies
    1. മ്യൂട്ട് ചെയ്യപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നു വന്നില്ലെങ്കില്‍ ഈ കാലഘട്ടത്തില്‍ ജീവിച്ചതില്‍ നാം ലജ്ജിക്കേണ്ടി വരും............

      Delete
  3. വളരെ നന്നായി .....ആശംസകള്

    ReplyDelete
  4. മ്യൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ശബ്ദങ്ങള്‍ക്കാണ് പുറകെയാണ് നമ്മളെന്നത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    ലളിതമായ വരികളില്‍ വ്യക്തമാക്കിയത് ഭംഗിയായി.

    ReplyDelete