സ്വയം അടയാളപ്പെടുത്തുക ,
പ്രിയ സുഹൃത്തുക്കളെ ,
പ്രിയ സുഹൃത്തുക്കളെ ,
സ്ത്രീധനവും ആര്‍ഭാടവിവാഹങ്ങളും
സാമൂഹികവിപത്തായികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ആര്‍ഭാടരഹിത
സ്ത്രീധനരഹിത വിവാഹം
ചെയ്യുവാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.
സ്വയം അടയാളപ്പെടുത്തുക എന്ന സന്ദേശമുയര്‍ത്തി എന്‍റെ ഒന്നു രണ്ടു കൂട്ടുകാരും ഇത്തരം വിവാഹത്തിനു സന്നദ്ധത അറിയിച്ചിരിക്കുന്നു..
ഭ്രൂണഹത്യകളും സ്ത്രീധന പീഡനങ്ങളും ഒരു ചോദ്യചിഹ്നമായി നമ്മുക്ക് മുന്നില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സംസ്കാരത്തിന്‍റെ ആചാരത്തിന്‍റെ മറ പിടിച്ചു അതിനെ ആശ്ലേഷിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു സാമൂഹിക വിപ്ലവം തുടങ്ങേണ്ട സമയം ആഗതമായിരിക്കുന്നു...
ഞങ്ങള്‍ ചെയ്യുന്നത് ,
ജാതി രഹിത മതരഹിത സ്ത്രീധനരഹിത സമൂഹം സ്വപ്നം കാണുന്ന ഞങ്ങള്‍ വിവാഹചിലവിനായുള്ള പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും തീരുമാനിച്ചിരിക്കുന്നു.
നാം ചെയ്യേണ്ടത്,
സ്തീധനത്തിനും ആര്‍ഭാട വിവാഹത്തിനും എതിരെ നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയും,നെടുവീര്‍പ്പെടുകയും
ഇന്നത്തെ യുവതയുടെ കരുത്തുറ്റ ജിഹ്വയായ ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്വര്‍ക്ക് സൈറ്റുകളെ ഫലപ്രദമായരീതിയില്‍ ഈ കാമ്പയിനു ഉപയോഗിക്കാവുന്നതാണ്.....
അനുബന്ധം:
ഇത്തരം ഒരു വിവാഹ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട പ്രാരംഭിക ചര്‍ച്ചക്കള്‍ക്കിടയില്‍ ഞങ്ങള്‍ സംസാരിക്കാനിടയായ കുറച്ചു പേര്‍ ഞങ്ങളോട് ഒരു ചോദ്യമുന്നയിച്ചു "നിങ്ങള്‍ക്ക് ആരു പെണ്ണ് തരും ?"
'അമ്മ അറിയാന്‍' എന്ന സിനിമയിലൂടെ ജോണ്‍ പറയുന്നുണ്ട് "അമ്മയെ ബോധ്യപ്പെടുത്താനാകാത്ത വിപ്ലവത്തെ പ്പറ്റി".......അതിനാല്‍ നമുക്ക് നമ്മുടെ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം ... —
പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആശയം സ്വയം ചെയ്തു കാണിക്കാനുള്ള തീരുമാനം ശ്ലാഹനീയമാണ്. സമാന ചിന്താഗതിക്കാരായ പെണ്‍കുട്ടികളെ തീര്‍ച്ചയായും കാണന്‍
ReplyDeleteകഴിയും
എല്ലാ ഭാവുകങ്ങളും
ReplyDeleteസമാന ചിന്താഗതിക്കാരായ കുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്....ജാതി മത പരിഗണകളൊന്നുമില്ല......
ReplyDeleteഭാവുകങ്ങള്‍ .. ഞാനും ഇതേ ചിന്താഗതിക്കാരനാണ് ..
ReplyDeleteതീര്‍ച്ചയായും നല്ല കാര്യം.....ഇത്തരം ആളുകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു\.............
Deleteവളരെ നല്ല കാര്യം. എല്ലാ വിധ ആശംസകളും നേരുന്നു.
ReplyDelete